/sathyam/media/media_files/2026/01/30/untitled-2026-01-30-11-55-21.jpg)
ന്യൂയോര്‍ക്ക്: ലോക വിപണിയെ ഞെട്ടിച്ചു കൊണ്ട് സ്വര്‍ണ്ണവിലയില്‍ മുന്‍പെങ്ങുമില്ലാത്ത വിധം വന്‍ ചാഞ്ചാട്ടം. വെറും ഒരു വ്യാപാര സെഷനില്‍ സ്വര്‍ണ്ണത്തിന്റെ വിപണി മൂല്യത്തില്‍ 5.5 ട്രില്യണ്‍ ഡോളറിന്റെ (ഏകദേശം 450 ലക്ഷം കോടി രൂപ) വ്യത്യാസമാണ് രേഖപ്പെടുത്തിയത്. സ്വര്‍ണ്ണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏകദിന മാറ്റമാണിതെന്ന് വിപണി നിരീക്ഷകരായ 'ദി കോബീസി ലെറ്റര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യാഴാഴ്ച രാവിലെ 9:30-നും 10:25-നും ഇടയിലുള്ള വെറും 55 മിനിറ്റിനുള്ളില്‍ സ്വര്‍ണ്ണത്തിന് 3.2 ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യം നഷ്ടപ്പെട്ടു. അതായത് ഓരോ മിനിറ്റിലും ഏകദേശം 58 ബില്യണ്‍ ഡോളര്‍ വീതമാണ് വിപണിയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടത്.
എന്നാല്‍ തൊട്ടുപിന്നാലെ വിപണി ശക്തമായി തിരിച്ചുകയറുകയും വൈകുന്നേരത്തോടെ 2.3 ട്രില്യണ്‍ ഡോളര്‍ മൂല്യം തിരിച്ചുപിടിക്കുകയും ചെയ്തു.
ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്കോയിന്റെ ആകെ വിപണി മൂല്യം ഏകദേശം 850 ബില്യണ്‍ ഡോളറാണ്. ഇതിന്റെ മൂന്നിരട്ടിയിലധികം മൂല്യമാണ് സ്വര്‍ണ്ണ വിപണിയില്‍ വെറും ആറ് മണിക്കൂറിനുള്ളില്‍ മാറിമറിഞ്ഞത്. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ വലിയ അസ്ഥിരതയാണ് ഇപ്പോള്‍ സ്വര്‍ണ്ണ വിപണിയില്‍ പ്രകടമാകുന്നത്.
ആഗോള വിപണിയിലെ ഈ മാറ്റങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. പത്ത് ഗ്രാമിന് 1.8 ലക്ഷം രൂപ എന്ന പുതിയ റെക്കോര്‍ഡ് ഉയരത്തിലെത്തി.
ചരിത്രത്തിലാദ്യമായി വെള്ളി കിലോയ്ക്ക് 4 ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. വ്യാഴാഴ്ച മാത്രം വെള്ളിവിലയില്‍ 6.3 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us