സ്വർണ്ണവില 1.5 ലക്ഷത്തിലേക്ക്; വെള്ളിക്ക് ഒറ്റയടിക്ക് 16,000 രൂപ കുറഞ്ഞു - വിപണിയിൽ വൻ മാറ്റങ്ങൾ

ബജറ്റിന് ശേഷമുള്ള ചാഞ്ചാട്ടങ്ങളും ആഗോള വിപണിയിലെ ഡോളറിന്റെ മൂല്യവര്‍ദ്ധനയുമാണ് വില കുറയാന്‍ പ്രധാന കാരണമായത്.

New Update
Untitled

മുംബൈ: ആഗോള വിപണിയിലെ മാറ്റങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ വിപണിയിലും സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ വന്‍ ഇടിവ്. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണ്ണവില 1.5 ലക്ഷം രൂപയിലേക്ക് താഴ്ന്നപ്പോള്‍ വെള്ളിവിലയില്‍ 16,000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

Advertisment

10 ഗ്രാം സ്വര്‍ണ്ണത്തിന് 1,50,269 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. മുന്‍പത്തെ വിലയില്‍ നിന്നും 2,777 രൂപയുടെ (1.82%) കുറവാണിത്. ഒരു ഘട്ടത്തില്‍ വില 1.48 ലക്ഷം രൂപ വരെ താഴ്ന്നിരുന്നു.


കിലോഗ്രാമിന് 2,52,719 രൂപ എന്ന നിരക്കിലാണ് വെള്ളി വ്യാപാരം ചെയ്യുന്നത്. ഒറ്റ ദിവസം കൊണ്ട് 16,131 രൂപയുടെ (6%) വന്‍ ഇടിവാണ് വെള്ളിയില്‍ ഉണ്ടായത്.

ബജറ്റിന് ശേഷമുള്ള ചാഞ്ചാട്ടങ്ങളും ആഗോള വിപണിയിലെ ഡോളറിന്റെ മൂല്യവര്‍ദ്ധനയുമാണ് വില കുറയാന്‍ പ്രധാന കാരണമായത്.


അന്താരാഷ്ട്ര വിപണിയില്‍ വെള്ളിവില 16 ശതമാനത്തിലധികം ഇടിഞ്ഞ് ഔണ്‍സിന് 75 ഡോളറിന് താഴെയെത്തി. ജനുവരി അവസാനം കുറഞ്ഞ നിലയിലായിരുന്ന യുഎസ് ഡോളര്‍ സൂചിക കരുത്താര്‍ജ്ജിച്ചതാണ് സ്വര്‍ണ്ണത്തിനും വെള്ളിക്കും തിരിച്ചടിയായത്.


എങ്കിലും, ഏപ്രില്‍ മാസത്തേക്കുള്ള സ്വര്‍ണ്ണ കരാറുകളില്‍ നേരിയ മുന്നേറ്റം ദൃശ്യമാകുന്നത് നിക്ഷേപകര്‍ കുറഞ്ഞ വിലയില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നതിന്റെ സൂചനയായാണ് വിപണി വിദഗ്ധര്‍ കാണുന്നത്.

Advertisment