ഡല്‍ഹി: സ്വര്‍ണ വില 61000 കടന്നു. ഗ്രാമിന് 120 രൂപ കൂടി വില 7730 രൂപയിലെത്തി. പവന് 960 രൂപ ഉയര്‍ന്ന് 61,840 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
പവന് 2025 തുടക്കത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 4500 രൂപയിലേറെ മാസം അവസാനിക്കുമ്പോള്‍ കൂടിയിട്ടുണ്ട്. ജനുവരി ഒന്നിന് 57,200 രൂപയ്ക്കാണ് ഒരു പവന്‍ സ്വര്‍ണം ലഭിച്ചിരുന്നത്
ഇന്നത്തെ വെള്ളിവിലയിലും വര്‍ധനയുണ്ട്. വെള്ളി വില ഗ്രാമിന് 107 രൂപയും കിലോഗ്രാമിന് 1,07,000 രൂപയുമാണ്.