ഡല്‍ഹി: പാകിസ്ഥാനില്‍ നിന്നുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കുന്നതിനായി പുണ്യസ്ഥലത്തിനുള്ളില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കുന്നതിന് അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിന്റെ മുഖ്യ ഗ്രന്ഥി അപൂര്‍വ അനുമതി നല്‍കിയതായി ഇന്ത്യന്‍ സൈന്യത്തിന്റെ വ്യോമ പ്രതിരോധ മേധാവി പറഞ്ഞു.
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂരിനുള്ള മറുപടിയായി പാകിസ്ഥാന്‍ ഡ്രോണുകളും പ്രൊജക്‌റ്റൈലുകളും അമൃത്സറിനെ നിരവധി തവണ ലക്ഷ്യമാക്കി എത്തിയിരുന്നു.
സുവര്‍ണ്ണ ക്ഷേത്രത്തിന്റെ മുഖ്യ ഗ്രന്ഥി ഞങ്ങളെ തോക്കുകള്‍ വിന്യസിക്കാന്‍ അനുവദിച്ചത് വളരെ നല്ല കാര്യമായിരുന്നു.
ഡ്രോണ്‍ വരുന്നത് കാണാന്‍ കഴിയുന്ന തരത്തില്‍ അവര്‍ സുവര്‍ണ്ണ ക്ഷേത്രത്തിലെ ലൈറ്റുകള്‍ ഓഫ് ചെയ്തത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായിരിക്കാമെന്ന് ലെഫ്റ്റനന്റ് ജനറല്‍ സുമര്‍ ഇവാന്‍ ഡി കുന്‍ഹ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.