സുവർണ്ണ ക്ഷേത്രത്തിലെ ലങ്കർ ഹാളിൽ ബോംബ് ആക്രമണമുണ്ടാകുമെന്ന് ഭീഷണി ഇമെയിൽ; അന്വേഷണം ആരംഭിച്ചു

സുവര്‍ണ്ണ ക്ഷേത്രത്തിലെ ലങ്കര്‍ ഹാളില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഇ-മെയില്‍ ലഭിച്ചതിനെ തുടര്‍ന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) പരാതി നല്‍കി.

New Update
Untitledodi

ഡല്‍ഹി: അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിന് ബോംബ് ഭീഷണി. ബോംബ് നിര്‍വീര്യ സംഘം സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

Advertisment

സുവര്‍ണ്ണ ക്ഷേത്രത്തിലെ ലങ്കര്‍ ഹാളില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഇ-മെയില്‍ ലഭിച്ചതിനെ തുടര്‍ന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) പരാതി നല്‍കി.

പോലീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം നിരീക്ഷിച്ചു വരികയാണെന്നും എസ്ജിപിസി മേധാവി ഹര്‍ജീന്ദര്‍ സിംഗ് ധാമി പറഞ്ഞു. ഇപ്പോള്‍ ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നും ധാമി പറഞ്ഞു.

Advertisment