ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ ഗുഡ്സ് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനില്‍ ഇടിച്ച് ഒരു ലോക്കോ പൈലറ്റിന് പരിക്കേറ്റു. മണിക്കൂറുകളോളം ഈ റൂട്ടിലെ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ചൊവ്വാഴ്ചയാണ് സംഭവം.
നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനില്‍ ഒന്നില്‍ പിന്നില്‍ നിന്ന് വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഇതിന്റെ ഫലമായി ഒരു ട്രെയിനിന്റെ എഞ്ചിനും മറ്റൊന്നിന്റെ കോച്ചും പാളം തെറ്റി. ലോക്കോ പൈലറ്റ് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു
മണിക്കൂറുകളോളം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. പാളം തെറ്റിയ എഞ്ചിന്‍ നീക്കം ചെയ്യുന്നതിനിടെ ഒരു റെയില്‍വേ തൂണ്‍ ഒടിഞ്ഞുവീണു.
ഇത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി തടസ്സപ്പെടുത്തി. ഇന്ത്യന്‍ സൈനികരും പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു.