ഡല്‍ഹി: ഒഡീഷയിലെ റൂര്‍ക്കലയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി റെസിഡന്‍ഷ്യല്‍ കോളനിയിലേക്ക് ഇടിച്ചുകയറിയത് നാട്ടുകാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. ബുധനാഴ്ചയാണ് സംഭവം.
ട്രെയിന്‍ അഞ്ച് മീറ്റര്‍ കൂടി മുന്നോട്ട് പോയാല്‍ വീടുകളില്‍ ഇടിച്ച് വന്‍ ദുരന്തമുണ്ടാകുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു
രാവിലെ 6 മണിയോടെ ഷണ്ടിംഗ് ജോലികള്‍ നടക്കുന്നതിനിടെയാണ് സംഭവം. ട്രെയിന്‍ പെട്ടെന്ന് പാളത്തില്‍ നിന്ന് തെന്നിമാറി കോളനിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ട്രെയിന്‍ വന്ന വഴിയിലുണ്ടായിരുന്ന ഒരു ടെമ്പോ ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നിട്ടുണ്ട്. അപകടത്തിന് ശേഷം ട്രെയിന്‍ ഡ്രൈവര്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു
കോളനി നിയമവിരുദ്ധമായി സ്ഥാപിച്ചതാണെന്നും താമസക്കാരെ പുറത്താക്കാന്‍ മനഃപൂര്‍വം നടത്തിയ സംഭവമാണിതെന്നും നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു. പാളം തെറ്റിയ സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.