Advertisment

ജിപിഎസ് സാങ്കേതിക പ്രശ്നം കൊണ്ടുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഗൂഗിൾ മാപ്പിനെതിരെയും അന്വേഷണം. കേസുമായി സഹകരിക്കുമെന്ന് ഗൂഗിൾ അധികൃതർ. പാലത്തിനു സമീപം അപായസൂചനകൾ നൽകാത്തതിനാൽ അപകടത്തില്‍ റോഡ് അധികൃതരും കുറ്റക്കാരെന്ന് മരിച്ചവരുടെ കുടുംബം

New Update
G

ഡൽഹി: ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച് പുഴയിൽവീണ് 3 പേർ മരിച്ച സംഭവത്തിൽ അന്വേഷണം ഗൂഗിൾ മാപ്പിനെതിരെയും. കേസുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ​ഗൂ​ഗിൾ മാപ്പ് അധികൃതർ അറിയിച്ചു.    

Advertisment

‘അപകടത്തിൽ മരണപ്പെട്ടവരുടെ കുടുബത്തെ ഖേഃദം അറിയിക്കുന്നു. കേസിനെ സഹായിക്കാനായി അധികൃതര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയാണ് ഞങ്ങള്‍’- ഗൂഗിൾ അധികൃതർ വ്യക്തമാക്കി.

ഈ വര്‍ഷം ആരംഭത്തിലുണ്ടായ പ്രളയത്തിലാണ് പാലം പകുതി തകർന്നത്. എന്നാല്‍ ഈ വിവരം ജിപിഎസ് സംവിധാനത്തില്‍ അപ്ഡേറ്റ് ചെയ്തിരുന്നില്ല. ഇതറിയാതെ ജിപിഎസ് സംവിധാനത്തെ ആശ്രയിച്ചു വന്നവർ അപകടത്തിൽപ്പെട്ടു.

അതേസമയം, അപായസൂചനകളൊന്നും അധികൃതർ സമീപപ്രദേശത്ത് വെച്ചിരുന്നില്ല. അപകടത്തില്‍ അധികൃതരും കുറ്റക്കാരാണെന്ന് മരിച്ചവരുടെ കുടുംബം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ നടപടിയെടുക്കണമെന്നും കുടുംബം അധികൃതരോട് ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ചെത്തിയ മൂവര്‍ സംഘം നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തില്‍നിന്ന് വീണ് മരിച്ചത്. മരിച്ച മൂന്നുപേരും സഹോദരങ്ങളായിരുന്നു. പുഴയിലേക്ക് വീണ വാഹനം വെള്ളത്തിലേക്ക് മുങ്ങി. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവമുണ്ടായത്.

 

 

Advertisment