/sathyam/media/media_files/2025/12/06/gopal-italia-2025-12-06-09-17-30.jpg)
ജാംനഗര്‍: വെള്ളിയാഴ്ച ഗുജറാത്തിലെ ജാംനഗറില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ റാലിക്കിടെ പാര്‍ട്ടി നേതാവ് ഗോപാല്‍ ഇറ്റാലിയയ്ക്ക് നേരെ ഷൂ എറിഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. വിസവദര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ പാര്‍ട്ടിയുടെ ഗുജറാത്ത് ജോഡോ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ പെട്ടെന്ന് ഒരാള്‍ അദ്ദേഹത്തിന് നേരെ ഷൂ എറിയുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പ്രതിയെ ആം ആദ്മി പാര്‍ട്ടി അനുയായികള്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതായും പോലീസ് ഇടപെടേണ്ടി വന്നതായും റിപ്പോര്‍ട്ടുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഛത്രപാല്‍സിങ് ജഡേജ എന്ന പ്രതിയെ പിന്നീട് കസ്റ്റഡിയിലെടുത്ത് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പ്രതിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇറ്റാലിയ പറഞ്ഞു. സംഭവത്തിന് ബിജെപിയെ കുറ്റപ്പെടുത്തിയ അദ്ദേഹം, ഇത്തരം കാര്യങ്ങളിലൂടെ എഎപിയെ തടയാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നുവെന്ന് ആരോപിച്ചു. ഇത്തരം സംഭവം എഎപിയെ ഭീഷണിപ്പെടുത്തില്ലെന്നും ബിജെപിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us