‌‌‌ര​ണ്ട് ജ​ഡ്ജി​മാ​രാ​ണോ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി തീ​രു​മാ​നി​ക്കു​ന്ന​ത്? ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി കോ​ട​തി​യാ​ണ് ചെ​യ്യു​ന്ന​തെ​ങ്കി​ൽ നി​യ​മ​സ​ഭ​യും പാ​ർ​ല​മെ​ന്‍റും പി​ന്നെ എ​ന്തി​നാ​ണ്? സു​പ്രീം​കോ​ട​തി​ക്കെ​തി​രെ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ

ഭേ​ദ​ഗ​തി​ക്ക് മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷം ല​ഭി​ക്ക​ണം. അ​വി​ടെ ഇ​രി​ക്കു​ന്ന ര​ണ്ട് ജ​ഡ്ജി​മാ​രാ​ണോ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി തീ​രു​മാ​നി​ക്കു​ന്ന​ത്?

New Update
governer arlekar

ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി കോ​ട​തി​യാ​ണ് ചെ​യ്യു​ന്ന​തെ​ങ്കി​ൽ, നി​യ​മ​സ​ഭ​യും പാ​ർ​ല​മെ​ന്‍റും പി​ന്നെ എ​ന്തി​നാ​ണെന്ന് കേ​ര​ള ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ. ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക​ൾ കൊ​ണ്ടു​വ​രാ​നു​ള്ള അ​വ​കാ​ശം പാ​ർ​ല​മെ​ന്‍റി​നാ​ണെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

ഭേ​ദ​ഗ​തി​ക്ക് മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷം ല​ഭി​ക്ക​ണം. അ​വി​ടെ ഇ​രി​ക്കു​ന്ന ര​ണ്ട് ജ​ഡ്ജി​മാ​രാ​ണോ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി തീ​രു​മാ​നി​ക്കു​ന്ന​തെന്നും ആര്‍ലേക്കര്‍ ചോദിച്ചു.


ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ​ക്കെ​തി​രേ വ​ന്ന സു​പ്രീം​കോ​ട​തി​വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ വി​മ​ർ​ശ​നം. ഹി​ന്ദു​സ്ഥാ​ൻ ടൈം​സി​ന് ന​ൽ​കി​യ പ്ര​ത്യേ​കാ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു സു​പ്രീംകോ​ട​തി​ക്കെ​തി​രേ അ​ർ​ലേ​ക്ക​റു​ടെ പ​രാ​മ​ർ​ശം.


ബി​ല്ലു​ക​ളെ സം​ബ​ന്ധി​ച്ച് സു​പ്രീം​കോ​ട​തി​യു​ടെ മു​ന്നി​ലു​ള്ള കേ​ര​ള​ത്തി​ന്‍റെ​യും ത​മി​ഴ്നാ​ടി​ന്‍റെ​യും വി​ഷ​യ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​ണെ​ന്നും ഗ​വ​ർ​ണ​ർ പ​റ​യു​ന്നു.

ഗ​വ​ർ​ണ​ർ ഒ​രു നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ബി​ല്ലു​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഭ​ര​ണ​ഘ​ട​ന​യി​ൽ സൂ​ചി​പ്പി​ച്ചി​ട്ടി​ല്ല. ‘‘ഹ​ർ​ജി പ​രി​ഗ​ണി​ച്ച ബെ​ഞ്ച്, വി​ഷ​യം ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന് റ​ഫ​ർ ചെ​യ്യ​ണ​മാ​യി​രു​ന്നു. അ​വ​ർ ച​ർ​ച്ച ചെ​യ്ത വി​ഷ​യം ഒ​രു ഭ​ര​ണ​ഘ​ട​നാ വി​ഷ​യ​മാ​യി​രു​ന്നു.

ബി​ല്ലി​ന് അം​ഗീ​കാ​രം ന​ൽ​കാ​ൻ ഗ​വ​ർ​ണ​ർ​ക്ക് ഭ​ര​ണ​ഘ​ട​ന ഒ​രു സ​മ​യ​പ​രി​ധി​യും നി​ശ്ച​യി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ സു​പ്രീം​കോ​ട​തി സ​മ​യ​പ​രി​ധി വേ​ണ​മെ​ന്ന് പ​റ​ഞ്ഞാ​ൽ അ​ത് ഒ​രു ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യാ​യി മാ​റു​ന്നു.


ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി കോ​ട​തി​യാ​ണ് ചെ​യ്യു​ന്ന​തെ​ങ്കി​ൽ, നി​യ​മ​സ​ഭ​യും പാ​ർ​ല​മെ​ന്‍റും പി​ന്നെ എ​ന്തി​നാ​ണ്?. ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക​ൾ കൊ​ണ്ടു​വ​രാ​നു​ള്ള അ​വ​കാ​ശം പാ​ർ​ല​മെ​ന്‍റി​നാ​ണ്.


ഭേ​ദ​ഗ​തി​ക്ക് മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷം ല​ഭി​ക്ക​ണം. അ​വി​ടെ ഇ​രി​ക്കു​ന്ന ര​ണ്ട് ജ​ഡ്ജി​മാ​രാ​ണോ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി തീ​രു​മാ​നി​ക്കു​ന്ന​ത്?. എ​നി​ക്ക് ഇ​ത് മ​ന​സി​ലാ​കു​ന്നി​ല്ല. ഇ​ത് ജു​ഡീ​ഷ്യ​റി​യു​ടെ അ​തി​രു​ക​ട​ന്ന ഇ​ട​പെ​ട​ലാ​ണ്. അ​വ​ർ ഇ​ത് ചെ​യ്യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു.’’ – ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.