ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
/sathyam/media/media_files/2025/12/18/gps-seagull-2025-12-18-19-36-21.webp)
മംഗളൂരു: ഉത്തര കന്നട ജില്ലയിലെ കാർവാർ തീരത്തിന് സമീപം ചൈനീസ് നിർമിത ജി.പി.എസ് ട്രാക്കർ ഘടിപ്പിച്ച കടൽക്കാക്കയെ കണ്ടെത്തി. സംഭവത്തിൽ സുരക്ഷാ ഏജൻസികളും വനംവകുപ്പും അന്വേഷണം ആരംഭിച്ചു.
Advertisment
ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള ഗവേഷണ സ്ഥാപനവുമായി ബന്ധപ്പെട്ട ട്രാക്കറാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സീഗളുകളുടെ ചലനവും ദേശാടനം പഠിക്കുന്ന ശാസ്ത്രീയ ഗവേഷണത്തിന്റെ ഭാഗമായിരിക്കാമെന്നാണു നിഗമനം.
എന്നാൽ, ഐ.എൻ.എസ് കദംബ നാവിക താവളത്തിന്റെ സമീപത്താണ് പക്ഷിയെ കണ്ടെത്തിയതെന്നതിനാൽ ചാരവൃത്തിയുമായി ബന്ധമുണ്ടോയെന്ന സംശയവും പരിശോധിക്കുന്നുണ്ട്. പക്ഷിയെ മറൈൻ ഫോറസ്റ്റ് ഡിവിഷന്റെ നിരീക്ഷണത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us