ആത്മീയ ഗുരുക്കന്മാരെ അംഗീകരിക്കാത്തവർ ‘വിഡ്ഢികളും ക്രൂരന്മാരും’; വിവാദ പ്രസ്താവനയുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ

New Update
2800073-madras-hc-j

ചെന്നൈ: ആത്മീയ ഗുരുക്കന്മാരെ അംഗീകരിക്കാത്തവർ തെമ്മാടികളും വിഡ്ഢികളും ക്രൂരന്മാരുമാണെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ. തമിഴ്നാട്ടിൽ ഒരു ആത്മീയ സംഘടനയുടെ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. 

Advertisment

സ്വയം യുക്തിവാദികൾ എന്ന് വിളിക്കുന്നവർ ഗുരുവിനെ ദൈവമായി കാണുന്നവരെ അധിക്ഷേപിക്കുന്നുണ്ടെന്നും, അങ്ങനെയുള്ളവരാണ് യഥാർത്ഥ വിഡ്ഢികളെന്നും അദ്ദേഹം പറഞ്ഞു.

തിരുപ്പറംകുണ്ഡ്രത്തിലെ ദർഗയ്ക്ക് സമീപമുള്ള കൽസ്തംഭത്തിൽ കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയ ജസ്റ്റിസ് സ്വാമിനാഥന്റെ വിധി നേരത്തെ വലിയ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയത്. 

അദ്ദേഹത്തിന്റെ നടപടികൾ മതേതരത്വത്തിന് വിരുദ്ധമാണെന്ന് ആരോപിച്ച് ഡിഎംകെയുടെ നേതൃത്വത്തിൽ എംപിമാർ സ്പീക്കർക്ക് ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകിയിട്ടുണ്ട്. 

തന്റെ ഔദ്യോഗിക പദവിയിലിരിക്കുന്ന ബാക്കി കാലം സനാതന ധർമ്മ സംരക്ഷണത്തിനായി നീക്കിവെക്കുമെന്ന അദ്ദേഹത്തിന്റെ മുൻ പ്രസ്താവനയും വലിയ ചർച്ചയായിരുന്നു.

Advertisment