ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
/sathyam/media/media_files/y9MdROwi3RG2fRTvORGs.jpg)
ചെന്നൈ: 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ അരിയല്ലൂരിലെ ജയങ്കണ്ടത്തിനടുത്തുള്ള ഊത്‌കോട്ടായി ഗ്രാമത്തിലാണ് സംഭവം നടന്നത്. വീരമുത്തുവേല്‍ (58) എന്നയാളാണ് കൊച്ചുമകനെ കൊലപ്പെടുത്തിയത്.
Advertisment
വീരമുത്തുവേലിൻ്റെ മകൾ സംഗീതയുടെയും ബാലമുരുകന്റെയും മകനാണ് കൊല്ലപ്പെട്ടത്. ചിത്തിരമാസത്തില്‍ പിറന്ന കുട്ടി മുത്തച്ഛൻ്റെ ജീവന് അപകടമുണ്ടാക്കുമെന്നും കടബാധ്യത വർധിപ്പിക്കുമെന്ന അന്ധവിശ്വാസത്തിലാണ് വീരമുത്തുവേല്‍ ക്രൂരകൃത്യം നടത്തിയത്.
ജ്യോതിഷിയുടെ നിർദേശപ്രകാരമാണ് കുഞ്ഞിനെ കൊന്നതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊലപ്പെടുത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us