വിവാഹ ആഘോഷത്തിനിടെ വരന് നേരെ ആക്രമണം, രണ്ട് കിലോമീറ്റർ  അക്രമിയെ പിന്തുടന്നത് ഡ്രോണും

പ്രതിയെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും വീഡിയോ സഹായിച്ചു.

New Update
attack

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ വിവാഹ ആഘോഷത്തിനിടെ വരന് നേരെ ആക്രമണം.

Advertisment

ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ ചടങ്ങ് ചിത്രീകരിച്ച ഡ്രോണ്‍ കാമറ പിന്തുടര്‍ന്നത് രണ്ട് കിലോമീറ്ററോളം ദൂരം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

 അമരാവതിയിലെ ബദ്നേര റോഡിലെ സാഹില്‍ ലോണിലാണ് സംഭവം.

സുജല്‍ റാം സമുദ്ര (22) എന്നയാളാണ് ആക്രമണത്തിന് ഇരയായത്. വിവാഹ വേദിയില്‍ എത്തിയ യുവാവ് അതിഥികളുടെ മുന്നില്‍ വച്ച് സുജല്‍ റാം സമുദ്രയെ പലതവണ കുത്തുകയായിരുന്നു.

തുടയിലും കാല്‍മുട്ടിലുമാണ് യുവാവിന് പരിക്കേറ്റത്. സുജല്‍ റാമിന്റെ പിതാവിന് നേരെയും ആക്രമണ ശ്രമമുണ്ടായി. പിന്നീട് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട അക്രമിയുടെ ദൃശ്യങ്ങള്‍ ചടങ്ങ് ചിത്രീകരിച്ചിരുന്ന വിഡിയോ ഗ്രാഫര്‍ പകര്‍ത്തിയത് ആക്രമണത്തില്‍ നിര്‍ണായകമായി.

രാഘോ ജിതേന്ദ്ര ബക്ഷി എന്ന യുവാവാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ രണ്ട് കിലോമീറ്ററോളം ദൂരം ഡ്രോണ്‍ പിന്തുടരുകയും ചെയ്തു.

 വിവാഹ വേദിയില്‍ നിന്ന് ഓടിപ്പോകുന്നതിനിടെ ഇയാളെ ഓറഞ്ച് നിറത്തിലുള്ള ഹൂഡി ധരിച്ച മറ്റൊരാള്‍ മോട്ടോര്‍ സൈക്കിളില്‍ ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും ഡ്രോണ്‍ പകര്‍ത്തി.

സംഭവത്തില്‍ രാഘോ ജിതേന്ദ്ര ബക്ഷിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

വിവാഹവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഒരു ഡിജെ പാര്‍ട്ടിയില്‍ ഉണ്ടായ തര്‍ക്കമാണ് അക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

Advertisment