ഗുഡല്ലുർ: അബദ്ധത്തിൽ തോക്കിൽനിന്ന് വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ 13 പേർ അറസ്റ്റിൽ. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് തോക്കും വെടിമരുന്നും പൊലീസ് പിടികൂടി.
ത്രീ ഡിവിഷൻ സ്വദേശി ജംഷീദി (37)നെയാണ് 25 ന്‌പുലർച്ചെ കാട്ടാന കൊന്നതാണെന്ന് പറഞ്ഞ് ഗൂഡല്ലൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.
ദേവർഷോല പൊലീസും വനം വകുപ്പും സംഭവസ്ഥലത്ത് അന്വേഷിച്ചപ്പോൾ കാട്ടാന വന്നതിന്റെ അടയാളവും കണ്ടില്ല.
പോസ്റ്റ്മോർട്ടം ചെയ്തതിൽ വെടിയേറ്റതാണ് മരണകാരണമെന്ന് തെളിഞ്ഞു. മൃതദേഹം ആശുപത്രിയിൽ എത്തിച്ചവരെ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് നായാട്ടിനിടെ അബദ്ധത്തിൽ വെടി ഉതിർന്നാണ് യുവാവ് മരിച്ചതെന്ന് കണ്ടെത്തിയത്.
യുവാവിന്റെ മൃതദേഹം മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും ആശുപത്രിയിലേക്ക് കൊണ്ടുവരാനും സഹായിച്ച ഒമ്പതുപേരടക്കം 13 പേരെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്.