പാക്കിസ്താൻ ബന്ധം ആരോപിച്ച് അസമിൽ യുവതി അറസ്റ്റിൽ. 44 എടിഎം കാർഡുകൾ, 17 ബാങ്ക് പാസ്ബുക്കുകൾ, മറ്റ് പ്രധാന സാമ്പത്തിക രേഖകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു

യുകെയിലും മിഡിൽ ഈസ്റ്റും ആസ്ഥാനമാക്കിയിട്ടുള്ള പാകിസ്താൻ പ്രവർത്തകരുമായി അവർക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നെന്നും, അവർ ഫണ്ട് കൈമാറാൻ മ്യൂൾ അക്കൗണ്ട് നെറ്റ്‌വർക്കുകൾ ഉപയോഗിച്ചുവെന്നും പറയുന്നു.

New Update
arrest11

 ഗുവാഹത്തി: പാക്കിസ്താൻ ബന്ധം ആരോപിച്ച് അസമിൽ യുവതി അറസ്റ്റിൽ. ഇവരിൽ നിന്ന് അനധികൃതമായ സാമ്പത്തിക ഇടപാടുകളും പൊലീസ് കണ്ടെത്തി. 

Advertisment

അസമിലെ സോണിത്പൂർ ജില്ലയിൽ നിന്നുള്ള ജ്യോതിക കലിതയാണ് അറസ്റ്റിലായത്. ഇവർ ദുബായിൽ വെച്ച് പാകിസ്താൻ പൗരനെ വിവാഹം കഴിച്ചതായും പൊലീസ് പറയുന്നു. 

ബോർഝർ ഗ്രാമത്തിലെ ഒരു ബാങ്കിൽ വലിയ തുക ഇവരുടെ പേരിൽ നിക്ഷേപമായി അധികൃതർ കണ്ടെത്തി. ഇവരിൽ നിന്ന് 44 എടിഎം കാർഡുകൾ, 17 ബാങ്ക് പാസ്ബുക്കുകൾ, മറ്റ് പ്രധാന സാമ്പത്തിക രേഖകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള നൂതന രീതികൾ ഉപയോഗിക്കുന്ന ഒരു പ്രധാന ശൃംഖല ഉണ്ടെന്നാണ് സൂചന. 

ബിസിനസ് ആവശ്യങ്ങൾക്കായി ഇവർ ദുബായിലേക്ക് പോകാറുണ്ടായിരുന്നുവെന്നും പാകിസ്താൻ പൗരനായ റംസാൻ മുഹമ്മദിനെ രഹസ്യമായി വിവാഹം കഴിച്ചുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. യുവതിയോടൊപ്പം, സഹോദരൻ ഉൾപ്പെടെ നാല് പേരെയും അറസ്റ്റ് ചെയ്തതു.

മൗറീഷ്യസ്, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ നിരവധി രാജ്യങ്ങളിലും ഓൺലൈൻ തട്ടിപ്പിൽ അവർ പങ്കാളിയാണെന്നാണ് പൊലീസ് പറയുന്നത്. 

യുകെയിലും മിഡിൽ ഈസ്റ്റും ആസ്ഥാനമാക്കിയിട്ടുള്ള പാകിസ്താൻ പ്രവർത്തകരുമായി അവർക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നെന്നും, അവർ ഫണ്ട് കൈമാറാൻ മ്യൂൾ അക്കൗണ്ട് നെറ്റ്‌വർക്കുകൾ ഉപയോഗിച്ചുവെന്നും പറയുന്നു.

Advertisment