എസ്‌ഐആര്‍ നുഴഞ്ഞുകയറ്റക്കാരെ തുടച്ചുനീക്കാന്‍; പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് അവരെ സംരക്ഷിച്ചു; നരേന്ദ്രമോദി

നുഴഞ്ഞുകയറ്റക്കാരെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി പോലും ഊന്നിപ്പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

New Update
MODI

ഗുവഹാത്തി: കോണ്‍ഗ്രസിനും ഇന്ത്യാസഖ്യത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സമഗ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം നുഴഞ്ഞുകയറ്റക്കാരെ തുടച്ചുനീക്കാനെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇതിനെ എതിര്‍ക്കുന്നതിലൂടെ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുകയാണ് അവര്‍ ചെയ്യുന്നതെന്ന് മോദി പറഞ്ഞു.

Advertisment

 ഗുവഹാത്തിയിലെ പൊതുപരിപാടിക്കിടെയായിരുന്നു മോദിയുടെ വിമര്‍ശനം.

സതാദ്രു ദത്ത നുഴഞ്ഞുകയറ്റം തടയാന്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍, പ്രതിപക്ഷം രാജ്യവിരുദ്ധ അജണ്ടകളാണ് സ്വീകരിക്കുന്നതെന്ന് മോദി പറഞ്ഞു.

 നുഴഞ്ഞുകയറ്റക്കാരെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി പോലും ഊന്നിപ്പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അവരെ സംരക്ഷിക്കുന്നത് വനങ്ങളും ഭൂമിയും കൈയേറാന്‍ വഴിതുറക്കുമെന്നും ഇത് തദ്ദേശീയ സമൂഹങ്ങള്‍ക്ക് ഭീഷണിയാണെന്നും മോദി മുന്നറിയിപ്പ് നല്‍കി.

Advertisment