രാജ്യദ്രോഹക്കേസ്. കരൺ ഥാപ്പറിനും സിദ്ധാര്‍ഥ് വരദരാജനും ഗുവാഹത്തി പൊലീസിന്‍റെ നോട്ടീസ്

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വാർത്തയുടെ പേരിൽ വാർത്താ പോർട്ടലായ ദി വയറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ കടുത്ത നടപടികൾ സുപ്രിം കോടതി തടഞ്ഞിരുന്നു. 

New Update
images (1280 x 960 px)(131)

ഗുവാഹത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ മുതിർന്ന മാധ്യമപ്രവർത്തകരായ കരൺ ഥാപ്പറിനും സിദ്ധാർഥ് വരദരാജനും നോട്ടീസ്. 

Advertisment

ഗുവാഹത്തി പൊലീസാണ് നോട്ടീസയച്ചിരിക്കുന്നത്. 22ന് ഗുവാഹത്തിയിലെ പാൻബസാറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ രണ്ട് മാധ്യമപ്രവർത്തകരോടും ആവശ്യപ്പെട്ടിട്ടുണ്ട്.


നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇരുവരെയും ചോദ്യം ചെയ്യാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് സമൻസിൽ പറയുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. 


കേസിനെക്കുറിച്ച് അറിയാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ ആവർത്തിച്ച് വിളിച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് വ്യക്തമാക്കുന്നു. 

ആഗസ്ത് 14നാണ് വരദരാജന് നോട്ടീസ് ലഭിച്ചത്. ഥാപ്പറിന് തിങ്കളാഴ്ചയും. നിശ്ചിത തിയതിയിൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും സമൻസിൽ പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ സൗമർജ്യോതി റേയാണ് സമൻസ് അയച്ചത്.

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വാർത്തയുടെ പേരിൽ വാർത്താ പോർട്ടലായ ദി വയറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ കടുത്ത നടപടികൾ സുപ്രിം കോടതി തടഞ്ഞിരുന്നു. 


ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർന്നെന്ന വാർത്തയുടെ പേരിലായിരുന്നു ദി വയറിനെതിരെ കേസെടുത്തത്. എഡിറ്റർ സിദ്ധാർത്ഥ് വരദരാജനെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പാടില്ലെന്നായിരുന്നു ഇടക്കാല ഉത്തരവ്. ചോദ്യം ചെയ്യലിനോട് സഹകരിക്കണമെന്നും നിർദേശിച്ചിരുന്നു.


രാഷ്ട്രീയ നേതൃത്വത്തിൻറെ പിടിപ്പുകേടുമൂലം വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന ഇന്ത്യൻ പ്രതിരോധ അറ്റാഷെയുടെ പ്രസ്താവനയെ ഉദ്ധരിച്ചായിരുന്നു ദി വയറിൻറെ വാർത്ത. പിന്നാലെ രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണി ഉയർത്തിയെന്ന വാദമുന്നയിച്ച് വാർത്താ പോർട്ടലിനെതിരെ കേസെടുക്കുകയായിരുന്നു.

Advertisment