മഹാരാഷ്ട്രയില്‍ ആദ്യ ഗുയിലെയ്ന്‍-ബാരെ സിന്‍ഡ്രോം മരണം റിപ്പോര്‍ട്ട് ചെയ്തു, പൂനെയില്‍ ആകെ രോഗബാധിതര്‍ 101 ആയി

പൂനെയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കേസുകളുടെ എണ്ണം 28 ആയിവര്‍ദ്ധിച്ചു, ഇതോടെ പൂനെയിലെ ആകെ ജിബിഎസ് കേസുകളുടെ എണ്ണം 101 ആയി

New Update
Guillain-Barre Syndrome

പൂനെ: പുനെയില്‍ അപൂര്‍വമായ ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ ബാധിച്ച് ഒരു മരണം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ഗുയിലെയ്ന്‍-ബാരെ സിന്‍ഡ്രോം മൂലമുള്ള ആദ്യ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 

Advertisment

പുനെയില്‍ ജിബിഎസ് കേസുകള്‍ 101 ആയി ഉയര്‍ന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. 


സോലാപൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. വയറിളക്കം ബാധിച്ച രോഗിക്ക് ചുമ, ജലദോഷം എന്നിവയുടെ ലക്ഷണങ്ങളും ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു


ജനുവരി 18 ന് സോളാപൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. നില മെച്ചപ്പെട്ടതിനുശേഷം, മുറിയിലേക്ക് മാറ്റിയിരുന്നു.

എന്നാല്‍ ശ്വസിക്കാന്‍ വീണ്ടും ബുദ്ധിമുട്ട് അനുഭവപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഉടന്‍ അദ്ദേഹം മരിക്കുകയായിരുന്നു.


പൂനെയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കേസുകളുടെ എണ്ണം 28 ആയിവര്‍ദ്ധിച്ചു, ഇതോടെ പൂനെയിലെ ആകെ ജിബിഎസ് കേസുകളുടെ എണ്ണം 101 ആയി


രോഗനിര്‍ണയം നടത്തിയ രോഗികളില്‍ 16 പേര്‍ നിലവില്‍ വെന്റിലേറ്റര്‍ സഹായത്തിലാണ്. 9 വയസ്സിന് താഴെയുള്ള 19 കുട്ടികളില്‍ ലക്ഷണങ്ങള്‍ കണ്ടെത്തി, 50-80 വയസ്സിനിടയിലുള്ള 23 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Advertisment