ഡല്‍ഹി: യൂണിയന്‍ ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പ നല്‍കാമെന്ന് ഉറപ്പുനല്‍കി തട്ടിപ്പുകാര്‍ 40 ലക്ഷം രൂപ തട്ടിയെടുത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ ഭാവ്നഗറിലാണ് സംഭവം. പ്രവീണാണ് മരിച്ചത്.
തന്റെ മരണത്തിന് ഉത്തരവാദികളായ നാല് പേരുടെ പേരുപറഞ്ഞുള്ള ആത്മഹത്യാ കുറിപ്പും സംഭവ സ്ഥലത്തു നിന്നും ലഭിച്ചിട്ടുണ്ട്.
യൂണിയന്‍ ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പ നല്‍കാമെന്ന് ഉറപ്പുനല്‍കിയ ഏജന്റുമാര്‍ക്ക് പണം കടം വാങ്ങി നല്‍കിയതോടെ വീടുനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രവീണ്‍ കടക്കെണിയില്‍ വലയുകയായിരുന്നു.
രാജു സോളങ്കി, മെഹുല്‍ മക്വാന എന്നീ ഏജന്റുമാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി തന്റെ വിശ്വാസം നേടിയിരുന്നുവെന്നും ലോണ്‍ അനുമതി സുഗമമാക്കുന്നതിന് 40 ലക്ഷം രൂപ ഗഡുക്കളായി അടയ്ക്കണമെന്ന് വിശ്വസിപ്പിക്കുകയുമായിരുന്നുവെന്ന് യുവാവ് കത്തില്‍ പറയുന്നു.
ഏജന്റുമാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഉയര്‍ന്ന പലിശയ്ക്ക് പണം കടം വാങ്ങിയതോടെ പ്രവീണിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി.
വായ്പ നല്‍കുമെന്ന് ആവര്‍ത്തിച്ച് ഉറപ്പുനല്‍കിയിട്ടും അത് യാഥാര്‍ത്ഥ്യമാകാത്തതിനാല്‍ കടം വാങ്ങിയ പണമിടപാടുകാര്‍ തിരിച്ചടവിന് സമ്മര്‍ദം ചെലുത്താന്‍ തുടങ്ങി.
മരിക്കുന്നതിന് മുമ്പ് പകര്‍ത്തിയ വീഡിയോയില്‍ എനിക്ക് മരിക്കാന്‍ ആഗ്രഹമില്ല, പക്ഷേ ഞാന്‍ നിസ്സഹായനാണ് എന്ന് പ്രവീണ്‍ പറയുന്നുണ്ട്.
വായ്പ വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ കൈപ്പറ്റിയാണ് അവര്‍ എന്നെ കബളിപ്പിച്ചത്. ഇപ്പോള്‍ 20 ലക്ഷം രൂപ മാത്രമേ തിരികെ നല്‍കാനാകൂ എന്നും ബാക്കി ചിലവാക്കിയെന്നും അവര്‍ അവകാശപ്പെടുന്നു.
കുറ്റാരോപിതനെ ശിക്ഷിക്കണമെന്നും ഭാര്യയ്ക്കും മകനും നല്‍കാനുള്ള പണം ലഭിക്കുമെന്ന് ഉറപ്പുവരുത്തണമെന്നും തന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും അദ്ദേഹം കത്തില്‍ അഭ്യര്‍ത്ഥിച്ചു. തന്നെ കബളിപ്പിച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത യുവതിയുടെ പേരും വെളിപ്പെടുത്തിയിട്ടുണ്ട്
പരാതി ലഭിച്ചയുടന്‍ ഏജന്റുമാരായ രാജു സോളങ്കി, മെഹുല്‍ മക്വാന എന്നിവര്‍ക്കും പണമിടപാടുകാരായ ഗൗതം മീര്‍, ദീപക് ഗാരഗെവാല എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.