ഗുജറാത്ത്; ഇൻസ്റ്റഗ്രാിൽ പരിചയപ്പെട്ട പ 10 വയസുകാരി 16 വയസുകാരൻ്റെ ഒപ്പം ഒളിച്ചോടി. സോഷ്യൽ മീഡിയ ആപ്പായ ഇൻസ്റ്റാഗ്രാമിലെ പരിചയമാണ് പ്രണയത്തിലും ഒളിച്ചോട്ടത്തിലും കലാശിച്ചത്. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകി മണിക്കൂറുകൾക്കകം സമീപ ഗ്രാമത്തിൽ നിന്ന് ഇവരെ പോലീസ് പിടികൂടി. നിലവിൽ ഇരുവരെയും ജുവനൈൽ ഹോമിലേക്ക് അയച്ചിരിക്കുകയാണ്.
ഡിസംബർ 31 നാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ 10 വയസ്സുകാരിയെ ധന്സുര ഗ്രാമത്തിലെ വീട്ടിൽ നിന്ന് കാണാതായത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽകി.
അന്വേഷണത്തിൽ, പ്രായപൂർത്തിയാകാത്തവർ ഇൻസ്റ്റാഗ്രാമിൽ ബന്ധപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തുവെന്ന് പോലീസ് കണ്ടെത്തി. ഡിസംബർ 31ന് ഇവർ ഒളിച്ചോടാനുള്ള പദ്ധതി തയ്യാറാക്കി മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ ഓടി രക്ഷപ്പെട്ടു.