New Update
/sathyam/media/media_files/2025/05/06/lcEx1FXfU3ntLH2MhIQx.jpg)
ഗുജറാത്ത്: ഗുജറാത്തിന്റെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും. സംസ്ഥാനത്താകെ പെട്ടെന്നുണ്ടായ മഴയില്‍ 14 പേര്‍ മരിച്ചു.
Advertisment
അതേസമയം, 16 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അടുത്ത മൂന്ന് ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ 75 ശതമാനത്തിലധികം ഭാഗങ്ങളില്‍ വ്യാപകമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
ഈ സമയത്ത് മണിക്കൂറില്‍ 50 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. 4 ഇഞ്ച് വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. 15 ജില്ലകളില്‍ മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്.
ഗുജറാത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍ മഞ്ഞ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 5 ദിവസങ്ങളില്‍ ആഗോളതലത്തില്‍ മഴ പെയ്യുന്ന സാഹചര്യത്തില്‍ പരമാവധി താപനില 3 മുതല്‍ 5 ഡിഗ്രി വരെ കുറയാന്‍ സാധ്യതയുണ്ട്.