വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് ഗുജറാത്ത് എ.ടി.എസ്. ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനിടെ മൂന്ന് ഐ.എസ്.ഐ.എസ് ഭീകരര്‍ അറസ്റ്റില്‍. പിടിയിലായത് ഒരു വര്‍ഷമായി നിരീക്ഷണത്തിലായിരുന്ന പ്രതികള്‍

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ഭീകരാക്രമണ പദ്ധതികള്‍ ഇവര്‍ ആസൂത്രണം ചെയ്തിരുന്നു. 

New Update
Untitled

ഡല്‍ഹി: ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിവായി ഭീകരാക്രമണം നടത്താനുള്ള തീവ്രവാദികളുടെ പദ്ധതി തകര്‍ത്ത് ഗുജറാത്ത് എ.ടി.എസ്. 

Advertisment

ഗാന്ധിനഗറിലെ അദലാജിന് സമീപം നടത്തിയ തിരച്ചിലില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നിരീക്ഷണത്തിലായിരുന്ന മൂന്ന് ഐ.എസ്.ഐ.എസ് ഭീകരരെ ആയുധങ്ങള്‍ കൈമാറുന്നതിനിടെ എ.ടി.എസ് അറസ്റ്റ് ചെയ്തു.


ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ഭീകരാക്രമണ പദ്ധതികള്‍ ഇവര്‍ ആസൂത്രണം ചെയ്തിരുന്നു. പിടിയിലായവര്‍ രണ്ട് വ്യത്യസ്ത മൊഡ്യൂളുകളില്‍ നിന്നുള്ളവരാണെന്നാണ് വിവരം.

ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനിടെയാണ് മൂവരും അറസ്റ്റിലായതെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായും എ.ടി.എസ്. പറയുന്നു.

അറസ്റ്റിലായ മൂന്നു പേരില്‍ രണ്ടുപേര്‍ ഉത്തര്‍പ്രദേശ് സ്വദേശികളും മൂന്നാമന്‍ ആന്ധ്രാപ്രദേശ് സ്വദേശിയുമാണ്. 

Advertisment