/sathyam/media/media_files/2025/05/04/Bm5EPyeZAUQukR8NjtRY.jpg)
ഡല്‍ഹി: സബര്‍മതി എക്‌സ്പ്രസില്‍ പട്രോളിംഗ് നടത്താന്‍ നിയോഗിക്കപ്പെട്ട ജിആര്‍പി ഉദ്യോഗസ്ഥര്‍ സമയം വൈകിയതിനാല്‍ ഡ്യൂട്ടിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ മടങ്ങുന്നതിന് പകരം ഷെഡ്യൂള്‍ ചെയ്തതുപോലെ ട്രെയിനില്‍ കയറിയിരുന്നെങ്കില്‍ 2002 ലെ ഗുജറാത്ത് കലാപത്തിന് കാരണമായ ഗോധ്രയില്‍ നടന്ന ട്രെയിന്‍ കത്തിക്കല്‍ സംഭവം തടയാമായിരുന്നുവെന്ന് ഗുജറാത്ത് ഹൈക്കോടതി.
2002 ഫെബ്രുവരി 27 ന് ഗോധ്ര സ്റ്റേഷന് സമീപം സബര്‍മതി എക്‌സ്പ്രസ് തീയിട്ട ദിവസം പട്രോളിംഗ് നടത്താന്‍ നിയോഗിക്കപ്പെട്ട ഒമ്പത് ജിആര്‍പി ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട നടപടി ശരിവച്ചുകൊണ്ടാണ് കോടതി നിരീക്ഷണം.
ട്രെയിനില്‍ കയറുന്നതിനുപകരം പോലീസ് ഉദ്യോഗസ്ഥര്‍ രജിസ്റ്ററില്‍ തെറ്റായി രേഖപ്പെടുത്തിയ ശേഷം ശാന്തി എക്‌സ്പ്രസില്‍ അഹമ്മദാബാദിലേക്ക് മടങ്ങി.
നിയുക്ത ട്രെയിന്‍ വഴി തിരിച്ചുവരാത്തതിന് ഡ്യൂട്ടി കൃത്യവിലോപം ആരോപിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ ഡ്യൂട്ടി വീഴ്ച ഇല്ലായിരുന്നുവെങ്കില്‍ 'ഗോധ്രയില്‍ നടന്ന ഗുരുതരമായ സംഭവം തടയാമായിരുന്നു' എന്ന് ഇവര്‍ക്കെതിരായ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
ഒമ്പത് കോണ്‍സ്റ്റബിള്‍മാരും തങ്ങളുടെ ഡ്യൂട്ടിയോട് ഗുരുതരമായ അനാസ്ഥയും അശ്രദ്ധയും കാണിച്ചതായും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.