ഡല്‍ഹി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളുടെ നീക്കവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകാ ചാരനുമായി പങ്കുവെച്ച കരാര്‍ തൊഴിലാളിയെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ (എടിഎസ്) ഗുജറാത്ത് യൂണിറ്റ് അറസ്റ്റ് ചെയ്തു. ദീപേഷ് ആണ് പിടിയിലായത്.
കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയതിന് പകരമായി ദിപേഷിന് പ്രതിദിനം 200 രൂപ ലഭിച്ചിരുന്നു, കൂടാതെ ഒരു പാക് ഏജന്റില്‍ നിന്ന് ഇയാള്‍ 42,000 രൂപ കൈപ്പറ്റുകയും ചെയ്തിരുന്നു.
ഓഖ തുറമുഖത്ത് ജോലി ചെയ്തിരുന്ന ദിപേഷ് ഗോഹില്‍ എന്നയാള്‍ പാകിസ്ഥാന്‍ ചാരനുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ഫേസ്ബുക്ക് വഴി ബന്ധപ്പെടുകയും ചെയ്തു.
ചാരന്‍ 'സഹിമ' എന്ന അപരനാമത്തിലൂടെ ഫേസ്ബുക്കില്‍ ദിപേഷുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷം വാട്ട്സ്ആപ്പിലൂടെ ബന്ധം തുടര്‍ന്നു. ഓഖ തുറമുഖത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കോസ്റ്റ് ഗാര്‍ഡ് ബോട്ടിന്റെ പേരും നമ്പറും ഏജന്റ് ദിപേഷിനോട് ചോദിച്ചിരുന്നു.
ഏജന്റിന്റെ ഐഡന്റിറ്റി വ്യക്തമല്ല.
ഓഖയില്‍ നിന്നുള്ള ഒരാള്‍ കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ പാകിസ്ഥാന്‍ നാവികസേനയുടെയോ ഐഎസ്‌ഐയുടെയോ ഏജന്റുമായി വാട്സ്ആപ്പ് വഴി പങ്കിടുന്നതായി വിവരം ലഭിച്ചതായി ഗുജറാത്ത് എടിഎസ് ഓഫീസര്‍ കെ സിദ്ധാര്‍ത്ഥ് പറഞ്ഞു.
അന്വേഷണത്തിനൊടുവില്‍ ഓഖ സ്വദേശിയായ ദിപേഷ് ഗോഹില്‍ എന്നയാളെ അറസ്റ്റ് ചെയ്തു. ദിപേഷ് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന നമ്പര്‍ പാകിസ്ഥാനില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തി.