/sathyam/media/media_files/2025/11/08/gujarat-2025-11-08-23-07-22.jpg)
അഹമ്മദാബാദ്: ഗുജറാത്തില്‍ മഴമൂലമുണ്ടായ വിളനാശത്തില്‍ ധനസഹായം പ്രഖ്യാപിച്ച ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാരിനെതിരെ ഭാരതീയ കിസാന്‍ സംഘ്.
ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് അപര്യാപ്തമാണെന്നും അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളോട് യാതൊരു ബന്ധവുമില്ലാത്തതാണ് എന്നുമാണ് ആരോപണം.
ആര്‍എസ്എസിന്റെ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് സര്‍ക്കാരിന്റെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപനത്തെ ചോദ്യംചെയ്ത് രംഗത്തെത്തി. നഷ്ടപരിഹാര മാതൃകയുടെ വിശ്വാസ്യതയെയും മാനദണ്ഡങ്ങളെയും ബിഎന്‍എസ് പരസ്യമായി ചോദ്യംചെയ്തു.
എന്ത് അടിസ്ഥാനത്തിലാണ് പതിനായിരം കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ചതെന്നാണ് ബിഎന്‍എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ കെ പട്ടേല്‍ ചോദിക്കുന്നത്.
'എന്ത് അടിസ്ഥാനത്തിലാണ് ദുരിതാശ്വാസ തുക പ്രഖ്യാപിച്ചതെന്ന് വ്യക്തമല്ല. കര്‍ഷകര്‍ക്കുണ്ടായ യഥാര്‍ത്ഥ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ പ്രഖ്യാപിച്ച തുക കൊണ്ട് ഒന്നുമാകില്ല. കര്‍ഷകരുടെ രോഷം ശക്തമായാല്‍ ഭാരതീയ കിസാന്‍ സംഘ് അവരുടെ പോരാട്ടത്തിനൊപ്പം അണിചേരും. 25 വിളനാശമുണ്ടായവര്‍ക്കും 100 ശതമാനം വിളനാശമുണ്ടായവര്‍ക്കും എങ്ങനെയാണ് തുല്യമായി നഷ്ടപരിഹാരം നല്‍കുക? വലിയ തുക നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് നല്ലത് തന്നെയാണ്. പക്ഷെ അതിന്റെ ഘടനയും നീതിയും യുക്തിയും പുനരാലോചിക്കേണ്ടതുണ്ട്': ആര്‍ കെ പട്ടേല്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us