/sathyam/media/media_files/N0YD9tPIKjphqTyxR6Uc.jpg)
ഡൽഹി: 80ാം വയസിൽ കല്യാണം കഴിക്കാനുള്ള പിതാവിന്റെ ആഗ്രഹം നിഷേധിച്ച മകനെ വെടിവെച്ചു കൊന്നു. ഗുജറാത്തിലെ രാജ്കോട്ടിലാണ് തന്റെ രണ്ടാം വിവാഹത്തിന് വിസമ്മതിച്ചതിനെ തുടർന്ന് 52 വയസ്സുള്ള മകനെ വയോധികൻ വെടിവച്ചു കൊന്നത്.
പ്രതിയായ രാംഭായ് ബോറിച്ചയും മകൻ പ്രതാപ് ബോറിച്ചയും സംഭവ ദിവസം വിവാഹവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. 20 വർഷം മുമ്പ് ഭാര്യ മരിച്ചതിനെ തുടർന്നാണ് പുനർ വിവാഹത്തിനുള്ള തന്‍റെ ആവശ്യം രാംഭായ് അറിയിച്ചത്.
പുനർവിവാഹം കഴിക്കാനുള്ള പിതാവിന്റെ തീരുമാനത്തെ പ്രതാപ് എതിർത്തതാണ് തർക്കത്തിന് കാരണമായത്. ഇതിൽ പ്രകോപിതനായ രാംഭായ് തോക്കെടുത്ത് മകനു നേരെ രണ്ടു തവണ നിറയൊഴിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ പ്രതാപ് കൊല്ലപ്പെട്ടു.
വെടിയൊച്ച കേട്ട് ഓടിയെത്തിയ പ്രതാപിന്റെ ഭാര്യ ജയ ബെന്നിന് നേരെയും പിതാവിന്റെ ആക്രമണമുണ്ടായി. രക്ഷപ്പെട്ടോടിയ അവർ മകൻ എത്തിയ ശേഷം സംഭവ സ്ഥലത്ത് തിരിച്ചെത്തിയപ്പോൾ പ്രതാപ് രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. തുടർന്ന് പൊലീസെത്തി രാംഭായിയെ കസ്റ്റഡിയിലെടുത്തു.