കുവൈറ്റ്: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) ചെയർമാനുമായ ഗുലാം നബി ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സർവ്വകക്ഷി പ്രതിനിധി പര്യടനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കുവൈറ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവില്‍ അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നുമാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
ബിജെപി നേതാവ് ബൈ ജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കുവൈറ്റ് സന്ദർശനം നടത്തിയത്. ആശുപത്രിയിലായതിനാല്‍ ഇനി സൗദി അറേബ്യ, അൽജീറിയ എന്നീ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിൽ ഗുലാം നബി ആസാദ് പങ്കെടുക്കില്ല.