ഗുംല: ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലെ ഗഗാര പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ലൗഡാഗ് വനത്തില്‍ ശനിയാഴ്ച രാവിലെ സുരക്ഷാ സേനയും ജെജെഎംപി (ജാര്‍ഖണ്ഡ് ജന്‍മുക്തി പരിഷത്ത്) തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍.
ജാര്‍ഖണ്ഡ് ജാഗ്വാര്‍ പോലീസും ഗുംല പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ മൂന്ന് ഭീകരരെ വധിച്ചു. കാട്ടില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ വെടിയുതിര്‍ത്തു. പ്രതികാര നടപടിയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു, മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു.
ഏറ്റുമുട്ടലിനുശേഷം, ഒരു എകെ-47 റൈഫിളുകളും രണ്ട് ഇന്‍സാസ് റൈഫിളുകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്, ഒളിച്ചോടിയ തീവ്രവാദികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യം.