വിഷാംശമുള്ള ഫ്രഷ്നറിൽ ആസിഡും; ഹോട്ടലിലെ മൗത്ത് ഫ്രഷ്നർ ഉപയോ​ഗിച്ച അഞ്ചുപേർ രക്തം ഛ‍ർ​ദ്ദിച്ചു

New Update
Gurugram restaurant mouth Freshener

ഗുരുഗ്രാം: ഹോട്ടലിൽ നിന്ന് കിട്ടിയ മൗത്ത് ഫ്രഷ്നർ ഉപയോ​ഗിച്ച അഞ്ചുപേർ ആശുപത്രിയിൽ ഹരിയാനയിലെ ​ഗുരു​ഗ്രാമിലാണ് സംഭവം.  വിഷാംശമുള്ള ഫ്രഷ്നറിൽ ആസിഡും ഉണ്ടായിരുന്നുവെന്നാണ് വിവരം. 

Advertisment

ഹോട്ടലിൽ‌ ഭക്ഷണ ശേഷം ലഭിച്ച മൗത്ത് ഫ്രഷ്നർ ഉപയോ​ഗിച്ചതോടെ അസ്വസ്ഥത അഭുവപ്പെട്ട ഉപയോക്താക്കൾ മിനിട്ടുകൾക്കം രക്തം ഛർ‌ദ്ദിക്കുകയായിരുന്നു. വായും ആന്തരിക അവയങ്ങളും പൊള്ളിയെന്നാണ് സൂചന.

അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ​ഗുരുതരമാണ്. ഇവരുടെ അവസ്ഥ മോശമായിട്ടും റസ്‌റ്റോറന്റ് അധികൃതർ നിസ്സംഗത പാലിക്കുകയാണെന്നും ആളുകൾ ആരോപിച്ചു.

തുടർന്ന് സംഘം ഗുരുഗ്രാം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു അവർ സംഭവസ്ഥലത്തെത്തി ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റസ്റ്റോറൻ്റ് ഉടമയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisment