/sathyam/media/media_files/2025/12/23/img93-2025-12-23-23-39-36.png)
ഗുവാഹത്തി: സ്ഥല കൈയേറ്റവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി പ്രതിഷേധം തുടരുന്ന അസമിൽ വീണ്ടും സംഘർഷം. രണ്ട് പേർ കൊല്ലപ്പെട്ടു. ബിജെപി നേതാവിന്റെ വീടിന് തീവച്ചു.
പ്രതിഷേധക്കാരുടെ ആക്രമണത്തിൽ മുതിർന്ന ഉദ്യോ​ഗസ്ഥരടക്കം 50ലധികം പൊലീസുകാർക്ക് പരിക്കേറ്റു. അസമിലെ കർബി ആങ്‌ലോങ് ജില്ലയിലാണ് സംഘർഷം. നിരോധനാജ്ഞ മറികടന്നാണ് പ്രതിഷേധവും സംഘർഷവും വ്യാപിച്ചത്.
കർബി ആങ്‌ലോങ് ഓട്ടോണമസ് കൗൺസിൽ ചീഫ് എക്‌സിക്യുട്ടീവ് അംഗവും ബിജെപി നേതാവുമായ തുലിറാം റോങ്ഹാങ്ങിന്റെ വീടിന് പ്രതിഷേധക്കാർ തീയിട്ടിരുന്നു.
തിങ്കളാഴ്ചയാണ് അസമിലെ വെസ്റ്റ് കർബി ആങ്‌ലോങ് ജില്ലയിലെ ബിഹാരി കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ ബിജെപി നേതാവിന്റെ വീടിന് തീവച്ചത്. ഈ സമയം, റോങ്‌ഹാങ് വീട്ടിലില്ലായിരുന്നു.
തുടർന്ന് ഖെറോണിയിലെ പൊലീസ് സ്റ്റേഷന് നേരെ പ്രതിഷേധക്കാർ കല്ലെറിയുകയും അവിടെയുള്ള ബിഹാറി, നേപ്പാളി നിവാസികളെ ആക്രമിക്കുകയും ചെയ്തുവെന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.
തുടർന്നാണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ മറികടന്നുണ്ടായ പ്രക്ഷോഭത്തിലാണ് വീണ്ടും സംഘർഷമുണ്ടായതും പൊലീസുകാർക്ക് പരിക്കേറ്റതും രണ്ട് പേർ മരിച്ചതും.
സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് സിആർപിഎഫിനെയും കമാൻഡോകളെയും വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us