ഭുവനേശ്വർ: ഒഡിഷയിൽ വന, പരിസ്ഥിതി, കാലാവസ്ഥാ വകുപ്പിന്റെ നേതൃത്വത്തിൽ ഡോൾഫിൻ സെൻസസ് തുടങ്ങി.
ഗഹിർമത മറൈൻ സംരക്ഷണ കേന്ദ്രം, ഭീതർക്കനിക നാഷണൽ പാർക്ക്, സമീപ തീരപ്രദേശം എന്നിവിടങ്ങളിൽ നടക്കുന്ന സെൻസസ് തിങ്കളാഴ്‌ചയാണ് ആരംഭിച്ചത്. വന്യജീവി വിദഗ്‌ധർ ഉൾപ്പെട്ട നാലുപേർ വീതമടങ്ങുന്ന ഒമ്പതു ഗ്രൂപ്പുകളുമാണ് സെൻസസ് നടത്തുന്നത്.
ഭിതാർകനിക, ഗഹിർമാത ബീച്ചുകൾക്ക് പുറമെ ദേവി നദീമുഖം മുതൽ ധമ്ര നദീമുഖം വരെ ഡോൾഫിൻ സെൻസസ് നടത്തുമെന്ന് വകുപ്പ് അറിയിച്ചു. ബിതാർകാണിക്കയിലൂടെ ഒഴുകുന്ന കനാലുകളും നദികളും സംഘങ്ങൾ സന്ദർശിക്കും.