Advertisment

ഗ്യാൻവാപി മസ്ജിദ് സർവേ റിപ്പോർട്ട്: കോടതിയോട് 15 ദിവസത്തെ സമയം ആവശ്യപ്പെട്ട് എഎസ്ഐ

New Update
ഹിന്ദു വിഗ്രഹങ്ങളുടെയും ചിഹ്നങ്ങളുടെയും നിരവധി കൊത്തുപണികള്‍! ഇപ്പോഴത്തെ നിര്‍മിതികള്‍ പഴയ ക്ഷേത്രത്തിന്റെ അവശേഷിപ്പുകള്‍? ഗ്യാന്‍വാപി മസ്ജിദില്‍ പഴയ ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിപ്പുണ്ടെന്ന് മുന്‍ സര്‍വേ കമ്മീഷണറുടെ റിപ്പോര്‍ട്ട്; എല്ലാം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും അവകാശവാദം; മുസ്ലീം വിഭാഗം സര്‍വേ തടസപ്പെടുത്താന്‍ ശ്രമിച്ചെന്നും ആരോപണം

വാരാണസി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിന്റെ ശാസ്ത്രീയ സർവേയുടെ റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസത്തെ സമയം കൂടി ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ).

Advertisment

ഉത്തർപ്രദേശിലെ കോടതിയോട് സമയം ആവശ്യപ്പെട്ടിരിക്കുന്നത്. മസ്ജിദ് സർവേയുടെ റിപ്പോർട്ട് ഏതാണ്ട് പൂർത്തിയായെന്നും ജിപിആർ നടത്തിയ റിപ്പോർട്ട് തയ്യാറാക്കൽ മാത്രമാണ് നടക്കുന്നതെന്നും എഎസ്ഐ കോടതിയെ അറിയിച്ചു. സ്ഥലത്തിന്റെ ശാസ്ത്രീയമായ സർവേ പൂർത്തിയാക്കിയതായും എഎസ്ഐ പറയുഞ്ഞു. 

പള്ളി നിൽക്കുന്ന സ്ഥലത്ത് മുമ്പ് ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നും, മസ്ജിദിന്റെ സമുച്ചയത്തിൽ ഹിന്ദു ദേവനെ പ്രതിഷ്ഠിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം സ്ത്രീകൾ വാരാണസിയിലെ കീഴ്ക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഗ്യാൻവാപി പള്ളി പ്രധാനവാർത്തകളിൽ ഇടം പിടിക്കുന്നത്. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്.

2022ൽ ഈ ഹർജിയുടെ അടിസ്ഥാനത്തിൽ പള്ളി സമുച്ചയത്തിൽ വീഡിയോ സർവേ നടത്താൻ കോടതി ഉത്തരവിട്ടു. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ശരിവച്ച അലഹബാദ് ഹൈക്കോടതിയുടെ വിധിയെ തുടർന്നാണ് ഈ സർവേ ആരംഭിച്ചത്.

സർവേയ്ക്കിടെ, ഹർജിക്കാർ ശിവലിംഗം ആണെന്ന് അവകാശപ്പെടുന്ന ഒരു ഘടന കണ്ടെത്തി. എന്നാൽ വസുഖാനയിലെ ജലധാരയുടെ ഭാഗമാണ് ഈ ഘടനയെന്ന് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി പറഞ്ഞു. ഇത് ആളുകൾ പ്രാർത്ഥനയ്ക്ക് മുമ്പ് കൈകാലുകൾ കഴുകുന്ന വെള്ളം നിറഞ്ഞ പ്രദേശമാണ്.

കേസിന്റെ സെൻസിറ്റിവിറ്റി പരിഗണിച്ച്, ശിവ്ലിംഗ് എന്ന് ആരോപിക്കപ്പെടുന്ന പ്രദേശം സീൽ ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടു. 2022 സെപ്റ്റംബറിൽ വാരാണസി ജില്ലാ കോടതി, സമുച്ചയ പരിസരത്തിനുള്ളിൽ ഹിന്ദു ദേവതകളെ ആരാധിക്കണമെന്ന സ്ത്രീകളുടെ അഭ്യർത്ഥന പരിഗണിക്കാനാവില്ലെന്ന പള്ളി കമ്മിറ്റിയുടെ ഹർജി തള്ളിക്കളഞ്ഞു.

Advertisment