മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും': യുഎസിന്റെ പുതിയ എച്ച്-1ബി വിസ നിയമത്തിൽ പ്രതികരിച്ച് ഇന്ത്യ

എച്ച്-1ബി വിസ കൈവശം വച്ചിരിക്കുന്ന ഉയർന്ന വൈദഗ്ധ്യമുള്ള ഓരോ വിദേശ തൊഴിലാളിക്കും യുഎസ് കമ്പനികൾ വാർഷിക ഫീസ് 100,000 യുഎസ് ഡോളർ നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ചയാണ് ഒപ്പുവെച്ചത്

New Update
trump


ന്യൂഡൽഹി:  പുതിയ എച്ച്-1ബി വിസ നിയമത്തിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തി വരികയാണെന്ന് കേന്ദ്ര സർക്കാർ. വാർഷിക ഫീസ് 100,000 യുഎസ് ഡോളർ (88 ലക്ഷത്തിലധികം രൂപ) ചുമത്തുന്ന ഈ നിയമത്തിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തി വരികയാണെന്നും ഇരു രാജ്യങ്ങളിലെയും വളർച്ചയ്ക്കും നവീകരണത്തിനും വൈദഗ്ധ്യമുള്ള പ്രതിഭകളുടെ കൈമാറ്റം നിർണായകമാണെന്നും സർക്കാർ പറഞ്ഞു.

Advertisment

ഈ നീക്കത്തിന്റെ ആഘാതം പരിഹരിക്കാൻ യുഎസ് അധികാരികളോട് ആവശ്യപ്പെട്ടു. ഇത് മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിസ ഉടമകളുടെ കുടുംബങ്ങളെ തടസ്സപ്പെടുത്തുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

"കുടുംബങ്ങൾക്കുണ്ടാകുന്ന തടസ്സങ്ങൾ മൂലം മാനുഷികമായ പ്രത്യാഘാതങ്ങൾ ഈ നടപടിക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. യുഎസ് അധികാരികൾക്ക് ഈ തടസ്സങ്ങൾ ഉചിതമായി പരിഹരിക്കാൻ കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു," വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.


എച്ച്-1ബി വിസ കൈവശം വച്ചിരിക്കുന്ന ഉയർന്ന വൈദഗ്ധ്യമുള്ള ഓരോ വിദേശ തൊഴിലാളിക്കും യുഎസ് കമ്പനികൾ വാർഷിക ഫീസ് 100,000 യുഎസ് ഡോളർ നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ചയാണ് ഒപ്പുവെച്ചത്.

ഈ ഫീസ് അടച്ചില്ലെങ്കിൽ എച്ച്-1ബി വിസ ഉടമകളെ യുഎസിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. ഇത് ടെക് തൊഴിലാളികളിൽ, പ്രത്യേകിച്ച് എച്ച്-1ബി വിസ ഉടമകളിൽ 70 ശതമാനത്തോളം വരുന്ന ഇന്ത്യക്കാർ ഇതോടെ ആശങ്കയിലാണ്.

Advertisment