/sathyam/media/media_files/2026/02/06/h5n1-2026-02-06-09-50-21.jpg)
ചെന്നൈ: ചെന്നൈയില്‍ നൂറുകണക്കിന് കാക്കകള്‍ ചത്തു വീണതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് പൊതുജനങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
ചത്ത പക്ഷികളുടെയും കോഴികളുടെയും അവശിഷ്ടങ്ങള്‍ ബയോസെക്യൂരിറ്റി മാനദണ്ഡങ്ങള്‍ പാലിച്ച് ദഹിപ്പിക്കാനോ ആഴത്തില്‍ കുഴിച്ചുമൂടാനോ നിര്‍ദ്ദേശം നല്‍കി.
ചത്ത പക്ഷികളെ യാതൊരു കാരണവശാലും കൈകൊണ്ടു തൊടാനോ കൈകാര്യം ചെയ്യാനോ പാടില്ല. പക്ഷികള്‍ കൂട്ടത്തോടെ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ പ്രാദേശിക അധികൃതരെ വിവരം അറിയിക്കണം.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര പശുവളര്‍ത്തല്‍ മന്ത്രാലയം തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. രോഗവ്യാപനം തടയുന്നതിനായി ഫീല്‍ഡ് സര്‍വൈലന്‍സ് ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ അടിയന്തരമായി ശക്തമാക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു.
പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us