ബിഹാർ, യുപി, ജാർഖണ്ഡ് എന്നിവിടങ്ങളിൽ മഴക്കെടുതിയിൽ 47 പേർ മരിച്ചു, ഇന്ന് കൂടുതൽ മഴയ്ക്ക് സാധ്യത

ബിഹാറിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. നിരവധി ജില്ലകളിലായി ഇടിമിന്നലും ആലിപ്പഴ വര്‍ഷവും മൂലം 25 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

New Update
25 DEAD IN BIHAR IN LIGHTNING STRIKES, HAILSTORMS

ഡല്‍ഹി: രാജ്യത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസമുണ്ടായ മഴ, മിന്നല്‍, ആലിപ്പഴം എന്നിവയില്‍ കുറഞ്ഞത് 47 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

Advertisment

ബീഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഏകദേശം 50 പേര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തു.


ബിഹാറിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. നിരവധി ജില്ലകളിലായി ഇടിമിന്നലും ആലിപ്പഴ വര്‍ഷവും മൂലം 25 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

നളന്ദയില്‍ 18 മരണങ്ങളും സിവാനില്‍ രണ്ട് മരണങ്ങളും കതിഹാര്‍, ദര്‍ഭംഗ, ബെഗുസാരായ്, ഭഗല്‍പൂര്‍, ജെഹനാബാദ് എന്നിവിടങ്ങളില്‍ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തു.


മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരണസംഖ്യ 50 ല്‍ കൂടുതലാണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് അവകാശപ്പെട്ടു. ദുരിതബാധിതരായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.


ദര്‍ഭംഗ, നളന്ദ, പട്‌ന എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ നിരവധി ജില്ലകളില്‍ 'ഓറഞ്ച് അലേര്‍ട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെടുന്നു.

വ്യാഴാഴ്ച വൈകുന്നേരം 5.30 വരെ പട്‌നയില്‍ 42.6 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി, ഇത് പല ഭാഗങ്ങളിലും വെള്ളക്കെട്ടിന് കാരണമായി.