ഡെറാഡൂൺ: അനധികൃത മദ്രസ പൊളിച്ച് നീക്കിയതിന്റെ പേരിൽ ഹൽദ്വാനിയിലുണ്ടായ അക്രമ സംഭവങ്ങളിൽ കർശന നടപടി സ്വീകരിച്ച് പോലീസ്. ഇതുവരെ 30 പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾക്കായി ഊർജ്ജിത തിരച്ചിലാണ് പോലീസ് തുടരുന്നത്.
സംഭവത്തിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ പ്രതികൾ ഒളിവിലാണ്. ഇവർക്കായി വീടുകളിൽ ഉൾപ്പെടെ പോലീസ് പരിശോധന നടത്തിവരുന്നുണ്ട്. പ്രതികളുടെയും ഇവരുടെ ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവരുടെയും വീടുകളിലാണ് പരിശോധന.
നേരത്തെ നടത്തിയ പരിശോധനയിൽ വീടുകളിൽ നിന്നും വൻ ആയുധ ശേഖരം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രത തുടരുകയാണ്.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി ഹൽദ്വാനിയിലെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. പുറത്തുനിന്നുള്ളവർക്ക് പ്രദേശത്തേക്ക് കടക്കാൻ നിയന്ത്രണം ഉണ്ട്. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഉൾപ്പെടെ റദ്ദാക്കിയിട്ടുണ്ട്.