ഡെറാഡൂൺ: അനധികൃതമായി നിർമ്മിച്ച മദ്രസ പൊളിച്ച് നീക്കിയതിനെ തുടർന്ന് ഹൽദ്വാനിയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട സംഭവത്തിൽ അറസ്റ്റ്. കലാപകാരികളായ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.അതേസമയം പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി നൽകിയിരിക്കുന്ന നിർദ്ദേശം.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അയ്യായിരം പേർക്കെതിരെയാണ് കേസ് എടുത്തത്. ഇതിൽ തിരിച്ചറിഞ്ഞ അഞ്ച് പേരുടെ അഞ്ചു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൂടുതൽ പ്രതികളെ തിരിച്ചറിയുന്ന മുറയ്ക്ക് അറസ്റ്റിലാകുന്നവരുടെ എണ്ണം ഉയരും.
സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയണ്. പോലീസ് അന്വേഷണത്തിന് പുറമേ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഇതുവരെ മൂന്ന് എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തിരിച്ചറിഞ്ഞ 16 പേരെ പ്രതിചേർത്താണ് എഫ്‌ഐആർ.
ഇന്നലെയായിരുന്നു അനധികൃത മദ്രസ പൊളിച്ച് നീക്കിയതിന്റെ പേരിൽ ഹൽദ്വാനിയിൽ അക്രമ സംഭവങ്ങൾ ഉണ്ടായത്. നമാസ് പ്രാർത്ഥനയ്ക്ക് ശേഷം ഒത്തുകൂടിയ മതതീവ്രവാദികൾ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു.
സംഭവം അറിഞ്ഞ് എത്തിയ പോലീസുകാർക്ക് നേരെയും ആക്രമണം ഉണ്ടായി. കല്ലും പെട്രോൾ ബോംബുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.