കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അലിപുര്‍ദുവാര്‍ ജില്ലയില്‍ ഏഴ് വയസുകാരിയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി.
ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഒക്ടോബര്‍ 15 മുതല്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് ചൊവ്വാഴ്ച ജയ്ഗാവില്‍ കണ്ടെത്തിയത്.
മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് കസ്റ്റഡിയില്‍ അയച്ചതായും പോലീസ് അറിയിച്ചു. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് അറസ്റ്റ് ചെയ്ത മുഖ്യപ്രതി ബബ്ലു മിയ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഈ കേസില്‍ ഇതുവരെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാണാതായ പെണ്‍കുട്ടിയെ കുറിച്ച് വിവരം ലഭിച്ചയുടന്‍ അടിയന്തര നടപടി സ്വീകരിച്ചു. കേസില്‍ പ്രാദേശിക ഗ്രാമീണരില്‍ നിന്ന് ഞങ്ങള്‍ക്ക് പിന്തുണ ലഭിച്ചെന്നും മുതിര്‍ന്ന പോലീസ് ഓഫീസര്‍ വൈ രഘുവംശി പറഞ്ഞു.