/sathyam/media/media_files/2025/10/23/humpy-2025-10-23-15-51-55.jpg)
പു​രാ​ത​ന ന​ഗ​ര​മാ​ണ് ഹം​പി. യുദ്ധങ്ങളുടെയും നേട്ടത്തിന്‍റെയും നഷ്ടങ്ങളുടെയും കഥകൾ ഉറങ്ങിക്കിടക്കുന്ന മണ്ണ്. സ​ഞ്ചാ​രി​ക​ളെ ച​രി​ത്ര​ത്തി​ന്‍റെ ഉ​ൾ​ക്ക​ട​ലി​ലൂ​ടെ ന​ട​ത്തു​ന്നു ഹം​പി.
ന​മ്മു​ടെ ഇ​ന്ന​ലെ​ക​ളെ തൊ​ട്ട​റി​യാം ഹം​പി​യി​ലെ​ത്തി​യാ​ൽ. വ​ലി​യ പാ​ര​മ്പര്യ​മു​ള്ള ന​ഗ​ര​മാ​ണ് ഉ​ത്ത​ര​ക​ർ​ണാ​ട​ക​യി​ലെ ഹം​പി. 1336ലാ​ണ് ഹം​പി സ്ഥാ​പി​ക്കു​ന്ന​ത്.
/filters:format(webp)/sathyam/media/media_files/2025/10/23/humpy-1-2025-10-23-15-56-14.jpg)
വി​ജ​യ​ന​ഗ​ര സാ​മ്രാ​ജ്യ​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യി​രു​ന്നു ഹം​പി.
ഹു​ബ്ലി​യി​ൽ​നി​ന്ന് 163 കി​ലോ​മീ​റ്റ​ർ കി​ഴ​ക്കും ബെ​ല്ലാ​രി​യി​ൽ നി​ന്ന് 65-ാളം ​കി​ലോ​മീ​റ്റ​ർ വ​ട​ക്കു​പ​ടി​ഞ്ഞാ​റു​മാ​യി തും​ഗ​ഭ​ദ്ര​ന​ദി​യു​ടെ തെ​ക്കേ​ക്ക​ര​യി​ലാ​ണ് ഹം​പി ന​ഗ​രം സ്ഥി​തി ചെ​യ്യു​ന്ന​ത്.
/filters:format(webp)/sathyam/media/media_files/2025/10/23/humpy-3-2025-10-23-15-56-43.jpg)
വി​രൂ​പാ​ക്ഷ​ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു​ന്ന ഹം​പി, വി​ജ​യ​ന​ഗ​ര​കാ​ല​ത്തി​നു ശേ​ഷ​വും ഒ​രു പ്ര​ധാ​ന​പ്പെ​ട്ട തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യി തു​ട​രു​ന്നു.
പു​രാ​ത​ന​ന​ഗ​ര​ത്തി​ലെ നി​ര​വ​ധി ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ൾ ഹം​പി​യി​ലു​ണ്ട്. യു​നെ​സ്കോ​യു​ടെ ലോ​ക​പൈ​തൃ​ക​കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഹം​പി​യെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
/filters:format(webp)/sathyam/media/media_files/2025/10/23/humpy-4-2025-10-23-15-57-06.jpg)
പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് ഹം​പി​യി​ലെ​ത്തു​ന്ന​ത്. ച​രി​ത്ര​ശേ​ഷി​പ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷം കാ​ണാ​വു​ന്ന മ​റ്റു ചി​ല വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളും ഹം​പി​യി​ലു​ണ്ട്.
തും​ഗ​ഭ​ദ്ര​യി​ലെ കു​ട്ട​വ​ഞ്ചി
ച​രി​ത്ര​ന​ഗ​ര​ത്തി​ലെ​ത്തി​യാ​ൽ തും​ഗ​ഭ​ദ്ര ന​ദി​യി​ൽ കു​ട്ട​വ​ഞ്ചി സ​വാ​രി ആ​സ്വ​ദി​ക്കാം.
/filters:format(webp)/sathyam/media/media_files/2025/10/23/humpy-5-2025-10-23-15-57-32.jpg)
ഹം​പി​ലെ​ത്തു​ന്ന​വ​ർ കു​ട്ട​വ​ഞ്ചി സ​വാ​രി മ​റ​ക്കാ​റി​ല്ല. തും​ഗ​ഭ​ദ്ര​യു​ടെ മ​റു​ക​ര​യാ​യ ആ​നെ​ഗു​ണ്ടി​യി​ലേ​ക്കു കു​ട്ട​വ​ഞ്ചി​യി​ൽ പോ​യി​വ​രാം. മ​റു​ക​ര​യി​ലെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കാ​നാ​കും.
വി​വി​ധ ബാ​ന്‍​ഡു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത വി​രു​ന്നു​ക​ള്‍ അ​വി​ടെ​യു​ണ്ട്. ഹം​പി ന​ഗ​ര​ത്തി​ന്‍റെ തി​ര​ക്കി​ല്‍ നി​ന്നൊ​ക്കെ ഒ​ഴി​വാ​യി അ​ൽ​പ്പ​നേ​രം സ്വ​സ്ഥ​മാ​യി ഇ​രി​ക്കാം.
ദ​റോ​ജി​യി​ലെ ജം​ഗി​ൾ സ​ഫാ​രി
/filters:format(webp)/sathyam/media/media_files/2025/10/23/humpy-6-2025-10-23-15-57-58.jpg)
ഹം​പി​യി​ല്‍ നി​ന്ന് 20 കി​ലോ​മീ​റ്റ​ര്‍ ദൂ​രെ​യാ​ണ് ദ​റോ​ജി ക​ര​ടി സ​ങ്കേ​തം. ദ​റോ​ജി​യി​ലെ വി​ട​ത്തെ ജം​ഗി​ള്‍ സ​ഫാ​രി പ്ര​സി​ദ്ധ​മാ​ണ്. ഇ​ന്ത്യ​ന്‍ തേ​ന്‍ ക​ര​ടി​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്.
ഹം​പി​യു​ടെ തി​ര​ക്കു​ക​ളി​ല്‍ നി​ന്ന് മാ​റി​നി​ന്ന് ക​ര​ടി​ക​ളു​ടെ സ​ങ്കേ​ത​ത്തി​ലേ​ക്ക് ഒ​രു ട്രി​പ് പോ​കു​ക​യും ചെ​യ്യാം. ക​ര​ടി​ക​ൾ മാ​ത്ര​മ​ല്ല, വി​വി​ധ ഇ​ന​ത്തി​ലു​ള്ള ധാ​രാ​ളം പ​ക്ഷി​ക​ളെ​യും കാ​ണാം. പ​ല ത​ര​ത്തി​ലു​ള്ള ചി​ത്ര​ശ​ല​ഭ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്.
ഗ്രാ​മീ​ണ പാ​ത​ക​ളി​ലൂ​ടെ സൈ​ക്കി​ള്‍ സ​വാ​രി
/filters:format(webp)/sathyam/media/media_files/2025/10/23/hampi7-2025-10-23-15-59-29.jpg)
ഹം​പി സ​ന്ദ​ർ​ശി​ച്ച​വ​ർ അ​വി​ട​ത്തെ സൈ​ക്കി​ൾ സ​വാ​രി ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല.ഹം​പി​യു​ടെ ഗ്രാ​മീ​ണ ജീ​വി​തം അ​ടു​ത്ത​റി​യാ​ൻ സൈ​ക്കി​ൾ സ​വാ​രി തീ​ർ​ച്ച​യാ​യും ന​ട​ത്ത​ണം. ഹം​പി​യി​ൽ സൈ​ക്കി​ൾ വാ​ട​ക​യ്ക്കു ല​ഭി​ക്കു​ന്ന ധാ​രാ​ളം ക​ട​ക​ളു​ണ്ട്.
സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന സ​ഞ്ചാ​രി​യെ ഹം​പി​ക്കാ​ർ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us