New Update
/sathyam/media/media_files/2025/10/07/stray-dogs-in-kottayam-town-2025-10-07-16-04-52.jpg)
തെലങ്കാന: തെലങ്കാനയില്‍ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്തതായി ആരോപണം. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി ഗ്രാമങ്ങളിലായി 500 നായ്ക്കളെ വിഷം കൊടുത്ത് കൊന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
Advertisment
കാമറെഡ്ഡി ജില്ലയിലെ ഭവാനിപേട്ട്, പല്‍വഞ്ച, ഫരീദ്‌പേട്ട്, വാഡി, ബന്ദരമേശ്വരപ്പള്ളി തുടങ്ങിയ ഗ്രാമങ്ങളില്‍ തെരുവ് നായ്ക്കളെ ആസൂത്രിതമായി കൊല്ലുന്നുവെന്ന് ആരോപിച്ച് ജനുവരി 12 ന് മൃഗസംരക്ഷണ പ്രവര്‍ത്തകനായ അദുലാപുരം ഗൗതം പരാതി നല്‍കി.
പരാതിയില്‍ കഴിഞ്ഞ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ 200 ഓളം നായ്ക്കളെ കൊന്നതായി അദ്ദേഹം അവകാശപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us