ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയില്‍ രണ്ട് നേതാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് വെടിവയ്പ്പ്. ജനുവരി 26ന് മൂന്ന് വാഹനങ്ങളിലായി ചിലര്‍ ഖാന്‍പൂര്‍ എംഎല്‍എ ഉമേഷ് കുമാറിന്റെ ഓഫീസിലെത്തുകയായിരുന്നു.
മുന്‍ ബി.ജെ.പി എം.എല്‍.എ കുന്‍വര്‍ പ്രണവ് സിംഗ് ചാമ്പ്യനും അദ്ദേഹത്തിന്റെ അനുയായികളും ചേര്‍ന്നാണ് വെടിയുതിര്‍ത്തതെന്നാണ് സൂചന. പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ എം.എല്‍.എയും മുന്‍ എം.എല്‍.എയും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നിരുന്നു.
വെടിവയ്പ്പിന്റെ ശബ്ദം കേട്ടതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. റോഡില്‍ ഉണ്ടായിരുന്നവര്‍ ഓടാന്‍ തുടങ്ങി. ഇതോടെ എംഎല്‍എ ഉമേഷ് കുമാറിന്റെ അനുയായികളും സ്ഥലത്തെത്തി.
2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഖാന്‍പൂര്‍ നിയമസഭാ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഉമേഷ് കുമാര്‍ വിജയിച്ചിരുന്നു
മുമ്പ് എംഎല്‍എ ഉമേഷ് കുമാര്‍ ജനുവരി 25ന് രാത്രി നിരവധി പേര്‍ക്കൊപ്പം ലന്ധോര്‍ ഏരിയയിലെ പ്രണവ് സിംഗ് ചാമ്പ്യന്റെ വീട്ടില്‍ എത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ചാമ്പ്യന്‍ അവിടെ ഉണ്ടായിരുന്നില്ല. ഇതിന് പ്രതികാരം ചെയ്യാന്‍ പ്രണവ് സിംഗ് ചാമ്പ്യനും കൂട്ടാളികളും എത്തിയതായാണെന്നാണ് റിപ്പോര്‍ട്ട്.