Advertisment

ഭാര്യയെയും അമ്മയെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ചു മരിച്ച് 60കാരന്‍

വെടിയൊച്ച കേട്ടതായി അയല്‍ക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

New Update
Haridwar Double Murder-Suicide

ഡല്‍ഹി: ഭാര്യയെയും അമ്മയെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ചു മരിച്ച് 60കാരന്‍.ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം.

Advertisment

60 വയസ്സുള്ള രാജീവ് അറോറയാണ് ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തിയ ശേഷം തലയ്ക്ക് സ്വയം വെടിവച്ച് മരിച്ചത്. വീടിനുള്ളില്‍ നിന്ന് മൂന്ന് മൃതദേഹങ്ങളും പോലീസ് കണ്ടെടുത്തു.

വെടിയൊച്ച കേട്ടതായി അയല്‍ക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

അറോറ ആദ്യം ഭാര്യയെയും അമ്മയെയും ബാറ്റുകൊണ്ട് ആക്രമിക്കുകയും പിന്നീട് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെച്ച് കൊല്ലുകയുമായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൃതദേഹങ്ങള്‍ പോലീസ് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. കൊലപാതകത്തിനും തുടര്‍ന്നുള്ള ആത്മഹത്യയ്ക്കും പിന്നിലെ കൃത്യമായ ലക്ഷ്യങ്ങള്‍ വ്യക്തമല്ലെങ്കിലും സംഭവത്തിന് ഗാര്‍ഹിക കലഹവുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

 

Advertisment