ത്രിദിന സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഇന്ത്യയിലെത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കുടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുമെന്ന് വിലയിരുത്തല്‍

New Update
harini-amara-surya

ഡൽഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഇന്ത്യയിലെത്തി. പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.

Advertisment

വ്യാപാരം, നിക്ഷേപം, സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ ധാരണയില്‍ എത്തും. ഡൽഹിയില്‍ എത്തിച്ചേര്‍ന്ന അമരസൂര്യയെ വിദേശകാര്യമന്ത്രാലയം സ്വാഗതം ചെയ്തു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ഹരിണി കുടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തും. ചൈന സന്ദര്‍ശനത്തിനു ശേഷം എത്തുന്ന ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. വ്യാപാരം നിക്ഷേപം വികസനം എന്നീ മേഖലകളില്‍ കൂടുതല്‍ ചര്‍ച്ച നടക്കും.

വിദ്യാഭ്യാസ മന്ത്രി കൂടിയായ ഹരിണി സാങ്കേതിക മേഖലയിലെ സഹകരണത്തിനായി ദില്ലി ഐ.ഐ.ടി നീതി അയോഗ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഭാഗമായി വ്യാപാര സെമിനാറുകളിലും പങ്കെടുത്തേക്കും.

ദില്ലി സര്‍വകലാശാലയിലെ ഹിന്ദു കോളജ് പൂര്‍വ വിദ്യാര്‍ഥികൂടിയായ ഹരിണി അനുമോദനച്ചടങ്ങിലും പങ്കെടുക്കും.

Advertisment