പ്രശസ്ത പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു

New Update
harman-jpg

അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു (37) വാഹനാപകടത്തിൽ മരിച്ചു. പഞ്ചാബിലെ മൻസ ജില്ലയിൽവെച്ചായിരുന്നു അപകടം. 

Advertisment

സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെ മൻസ-പട്യാല റോഡിൽ അദ്ദേഹത്തിൻ്റെ കാർ ഒരു ട്രക്കിലിടിക്കുകയായിരുന്നു. കൂട്ടിയിടിയിൽ വാഹനം പൂർണ്ണമായും തകർന്നു. ഗായകൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ഗായിക മിസ് പൂജയോടൊപ്പമുള്ള 'പേപ്പർ ജാ പ്യാർ' എന്ന ഗാനം തരംഗമായിരുന്നു. ഈ ഗാനം അദ്ദേഹത്തിന് വലിയ അംഗീകാരങ്ങൾ നേടിക്കൊടുത്തു. അദ്ദേഹത്തിൻ്റെ മരണം സംഗീതലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഭാര്യയും ഒരു ചെറിയ മകളുമുണ്ട്.

'കോയി ചക്കർ നയി', 'ബേബേ ബാപ്പു', 'ബബ്ബർ ഷേർ', 'മുൾട്ടാൻ വേഴ്സസ് റഷ്യ' എന്നിവ അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ ഗാനങ്ങളിൽ ഉൾപ്പെടുന്നു. 2009-ൽ പുറത്തിറങ്ങിയ 'ലാഡിയ' എന്ന ആൽബത്തിലെ പിണ്ഡ്, 'മേള', 'പേപ്പർ യാ പ്യാർ', 'ഖേതി', 'മൊബൈൽ', 'പൈ ഗയാ പ്യാർ', 'സാരി രാത് പർദി', 'തകേവൻ ജട്ടൻ ദാ', 'പിൻഡ്' എന്നിവയാണ് ഹർമൻ്റേതായി പുറത്തിറങ്ങിയ മറ്റ് പ്രശസ്തമായ ട്രാക്കുകൾ.

Advertisment