/sathyam/media/media_files/2025/09/02/harmeet-singh-untitled-2025-09-02-15-10-22.jpg)
ഡല്‍ഹി: ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ പഞ്ചാബ് ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഹര്‍മീത് സിംഗ് ധില്ലോണ്‍ പത്തന്‍മജ്ര പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു.
സനൂര്‍ എംഎല്‍എയെ ഒരു ലോക്കല്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ അദ്ദേഹവും സഹായികളും വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു.
പതന്‍മജ്ര മറ്റൊരു ഉദ്യോഗസ്ഥന്റെ മേല്‍ വാഹനം ഇടിച്ചുകയറ്റി ഒരു സ്‌കോര്‍പിയോ എസ്യുവിയില്‍ രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടാന്‍ ഉപയോഗിച്ച ഒരു ഫോര്‍ച്യൂണര്‍ പിന്നീട് പിടിച്ചെടുത്തു. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
സിറക്പൂരിലെ ഒരു സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പത്തന്‍മജ്ര അറസ്റ്റിലായത്. വിവാഹിതനായിരിക്കെ തന്നെ 2021 ല്‍ പത്തന്‍മജ്ര വിവാഹം കഴിച്ചുവെന്നും ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
പത്തന്‍മജ്രയ്ക്കെതിരായ എഫ്ഐആറില്‍ ബലാത്സംഗം, വഞ്ചന, ക്രിമിനല്‍ ഭീഷണി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.