ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/10/27/haryana-2025-10-27-12-17-13.jpg)
ഡല്‍ഹി: യുഎസില്‍ നിന്ന് നാടുകടത്തിയ ഹരിയാനയിലെ 16 യുവാക്കളെ കുടുംബങ്ങള്‍ക്ക് കൈമാറി. വലിയ തുക നല്‍കി അനധികൃത മാര്‍ഗ്ഗങ്ങളിലൂടെയാണ് ഈ യുവാക്കള്‍ യുഎസിലേക്ക് പോയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Advertisment
നാടുകടത്തിയ ഇന്ത്യക്കാരുമായി വന്ന വിമാനം ശനിയാഴ്ച രാത്രി ഡല്‍ഹിയില്‍ എത്തിയെന്നും തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സംഘത്തെ ഡല്‍ഹിയില്‍ നിന്ന് കര്‍ണാലിലേക്ക് കൊണ്ടുവന്നുവെന്നും ഡിഎസ്പി സന്ദീപ് അറിയിച്ചു.
16 പേരെയും അവരുടെ കുടുംബങ്ങള്‍ക്ക് കൈമാറിയതായും, ഇവര്‍ യുഎസിലേക്ക് എങ്ങനെ യാത്ര ചെയ്തു എന്ന് പോലീസ് പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us