ഹിസാര്‍: ഹരിയാനയിലെ ഹിസാറിലെ ഹന്‍സിയില്‍ മോട്ടോര്‍ സൈക്കിള്‍ ഷോറൂം ഉടമയെ അജ്ഞാതര്‍ കടയ്ക്കുള്ളില്‍ വെടിവച്ചു കൊന്നു.
രവീന്ദര്‍ സൈനി(40) ആണ് കൊല്ലപ്പെട്ടത്. മുന്‍ ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജനനായക് ജനതാ പാര്‍ട്ടിയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.
സൈനിയുടെ ഷോറൂമില്‍ എത്തിയ അക്രമികള്‍ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു. സൈനിയെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ നാല് അക്രമികള്‍ മോട്ടോര്‍ സൈക്കിളില്‍ വരുന്നതും സൈനിയെ കൊലപ്പെടുത്തിയതിന് ശേഷം എല്ലാവരും രക്ഷപ്പെടുന്നതും കാണാം. അക്രമികളില്‍ ഒരാള്‍ റോഹ്തക്കില്‍ താമസിക്കുന്ന സുമിത് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.