/sathyam/media/media_files/2025/12/22/haseen-2025-12-22-18-24-48.jpg)
മും​ബൈ: നീ​തി തേ​ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്കും ക​ത്ത​യ​ച്ച് മും​ബൈ​യെ വി​റ​പ്പി​ച്ച അ​ധോ​ലോ​ക നാ​യ​ക​ൻ ഹാ​ജി മ​സ്താ​ന്‍റെ മ​ക​ൾ ഹ​സീ​ൻ മ​സ്താ​ൻ മി​ർ​സ.
ശൈ​ശ​വ വി​വാ​ഹം, ലൈം​ഗീ​കാ​തി​ക്ര​മം, സ്വ​ത്ത് ത​ട്ടി​യെ​ടു​ക്ക​ൽ എ​ന്നി​വ താ​ൻ നേ​രി​ട്ടു​വെ​ന്നും ഇ​തി​നെ​തി​രെ താ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും ഹ​സീ​ൻ മ​സ്താ​ൻ ക​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു.
1996ൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​കും മു​ൻ​പ് അ​മ്മാ​വ​ന്‍റെ മ​ക​നെ കൊ​ണ്ട് ത​ന്നെ നി​ർ​ബ​ന്ധി​ച്ച് വി​വാ​ഹം ക​ഴി​പ്പി​ച്ചു​വെ​ന്ന് ഹ​സീ​ന പ​റ​യു​ന്നു. ഇ​യാ​ൾ ത​ന്നെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നും സ്വ​ത്തു​ക്ക​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും പ​ല​ത​വ​ണ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നു​മാ​ണ് ഹ​സീ​ന്‍റെ പ​രാ​തി.
ത​നി​ക്ക് മു​ൻ​പേ എ​ട്ടു​പേ​രെ ഇ​യാ​ൾ വി​വാ​ഹം ക​ഴി​ച്ചി​രു​ന്ന​താ​യും മൂ​ന്ന് പ്രാ​വ​ശ്യം താ​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ഹ​സീ​ൻ വ്യ​ക്ത​മാ​ക്കി. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
അ​ധോ​ലോ​ക നാ​യ​ക​നാ​യി​രു​ന്ന ഹാ​ജി മ​സ്താ​ൻ 1994 ജൂ​ൺ 25 ന് ​ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് മ​രി​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us