/sathyam/media/media_files/2026/01/10/hastinapuram-2026-01-10-10-28-53.jpg)
ഹൈദരാബാദ്: ഹൈദരാബാദിലെ ഹസ്തിനപുരത്ത് 27 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരിക്കുന്നതിനുമുമ്പ് 11 മാസം പ്രായമുള്ള മകന്‍ അശ്വന്ത് നന്ദന്‍ റെഡ്ഡിയ്ക്കും 45 വയസ്സുള്ള സഹോദരഭാര്യ ലളിതയ്ക്കും വിഷം കൊടുത്തിരുന്നു.
കുടുംബവീട്ടിലാണ് സംഭവം. സുസ്മിത ആദ്യം തന്റെ കുഞ്ഞിനും ലളിതയ്ക്കും വിഷം നല്‍കി. കുട്ടി മരണത്തിന് കീഴടങ്ങിയെങ്കിലും, ലളിതയ്ക്ക് അടിയന്തര വൈദ്യസഹായം ലഭിച്ചു. നിലവില്‍ ചികിത്സയിലാണ്. തുടര്‍ന്ന് സുസ്മിത തൂങ്ങിമരിച്ചു. ദുരന്തത്തിന് പിന്നിലെ കാരണങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായില്ല.
സുസ്മിതയെ ഈ നടപടിയിലേക്ക് നയിച്ചത് നിരന്തരമായ പീഡനമാണെന്ന് ഭര്‍ത്താവ് യശ്വന്ത് റെഡ്ഡിക്കെതിരെ പരാതിയില്‍ ആരോപിക്കുന്നു.
വൈകാരികമോ ഗാര്‍ഹികമോ ആയ പീഡനമാണ് സംഭവത്തിന് കാരണമെന്ന് കുടുംബാംഗങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും, കൂടുതല്‍ വിശദമായ അന്വേഷണം നടക്കുന്നതിനാല്‍ പോലീസ് ഇതുവരെ വിശദാംശങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us